Latest NewsLife StyleHealth & Fitness

ഈ ഭക്ഷണങ്ങള്‍ കഴിക്കൂ… ഫാറ്റിലിവര്‍ തടയാം

ഫാറ്റി ലിവര്‍ ഇന്ന് മിക്കവരും നേരിടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്ന അവസ്ഥയാണിത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കും.

രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുന്നത് മൂലം കരളില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും ഉണ്ടെങ്കില്‍ ഒരു പരിധി വരെ ഫാറ്റി ലിവര്‍ തടയാനാകും. ഇതാ ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍.

ഫാറ്റി ലിവര്‍ തടയാന്‍ ഏറ്റവും മികച്ച ഒരു ഭക്ഷണമാണ് ഇലക്കറികള്‍. പച്ചനിറത്തിലുള്ള ഇലക്കറികള്‍ ധാരാളം കഴിച്ചാല്‍ ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനം. പച്ചനിറത്തിലുള്ള ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇലക്കറികള്‍ക്ക് ഫാറ്റിലിവര്‍ തടയാനാകുമെന്ന് കണ്ടെത്തിയത്.

ബ്രോക്കോളിയും ഫാറ്റി ലിവര്‍ തടയുന്നതിനുള്ള ഉത്തമ ഭക്ഷണമാണ്. പോഷകഗുണമുള്ള ബ്രോക്കോളി സാലഡായോ അല്ലാതെയോ കഴിക്കാം. ബ്രോക്കോളി കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനുള്ള ശേഷിയും ഇതിനുണ്ട്. ബ്രോക്കോളിയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ഇത് വളരെ നല്ലതാണ്.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് വാള്‍നട്ട്. കരളിലെ കൊഴുപ്പ് അകറ്റാന്‍ വാള്‍നട്ട് സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കും.

അന്നജം അടങ്ങിയ ആഹാരപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് വഴി കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ വേഗം കുറയ്ക്കാന്‍ കഴിയും. ബ്രൗണണ്‍ റൈസ് പോലുള്ള ധാന്യങ്ങള്‍ ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുക. ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button