Latest NewsInternational

പോലീസിനെ വട്ടം ചുറ്റിച്ച് അണ്ണാൻ കുഞ്ഞ്; വൈറലാകുന്ന വീഡിയോ കാണാം

പോലീസുകാരെ വട്ടം ചുറ്റിച്ച് അണ്ണാൻ കുഞ്ഞ്. അമേരിക്കയിലെ ന്യൂഹാംഷയറിലെ ഒരു പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. പോലീസ് സ്‌റ്റേഷനിലെ ഗാരേജില്‍ കയറിക്കൂടിയ അണ്ണാനെ പുറത്താക്കാന്‍ ശ്രമിക്കുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരാണ് വീഡിയോയിലെ താരം. ഒരു പ്രതിയുടെ പിന്നാലെയെന്ന പോലെയാണ് പോലീസുകാര്‍ അണ്ണാനെ പുറത്താക്കാന്‍ പായുന്നത്. ഏതെങ്കിലും വിധത്തില്‍ ആ ജീവിക്ക് അപകടമുണ്ടാതെ ശ്രദ്ധിച്ച് പുറത്താക്കാനാണ് ഇവർ ശ്രമിക്കുന്നത്. അണ്ണാന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് പിന്നീട് പോസ്റ്റ് ചെയ്‌ത വീഡിയോയിൽ ഇവർ വ്യക്തമാക്കുന്നു.

വീഡിയോ കാണാം;

 

https://www.facebook.com/117077175032773/videos/844164199301853/

shortlink

Related Articles

Post Your Comments

Related Articles


Back to top button