Latest NewsInternational

നാ​ലു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌​ 19 മരണം

കാ​നോ: നാ​ലു വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌​ 19 മരണം.വ​ട​ക്ക​ന്‍ നൈ​ജീ​രി​യ​യി​ലെ കാ​നോ സം​സ്ഥാ​ന​ത്താണ് സംഭവം നടന്നത്.ഞാ​യ​റാ​ഴ്​​ച കാ​നോ​യി​ല്‍​നി​ന്ന്​ 85 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ദി​ന​യ​ര്‍ മ​ഡി​ഗ ഗ്രാ​മ​ത്തി​ലാ​ണ്​ അപകടം നടന്നത്. സം​ഭ​വ​ത്തി​ല്‍ ഏ​ഴു​പേ​ര്‍​ക്ക്​ ഗു​രു​ത​ര പരിക്കേറ്റിട്ടുണ്ട്.

​ര​ണ്ടു​ ബ​സും ര​ണ്ടു കാ​റും ത​മ്മി​ലാ​ണ്​ കൂ​ട്ടി​യി​ടി​ച്ച​ത്. റോ​ഡി​ലെ ഗ​ര്‍​ത്ത​ത്തി​ല്‍​നി​ന്ന്​ വീ​ഴാ​തി​രി​ക്കാ​ന്‍ വെ​ട്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചതെന്ന് ​ഫെ​ഡ​റ​ല്‍ റോഡ് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ന്‍ സു​ബൈ​റു മ​റ്റോ പ​റ​ഞ്ഞു. മരിച്ചവരിൽ 14 പുരുഷന്മാരും 3 സ്ത്രീകളും 2 ആൺ കുട്ടികളുമാണ് ഉള്ളത്. പരിക്കേറ്റവരെയും മരിച്ചവരുടെ മൃതദേഹങ്ങളും തകായ് ജനറൽ ആശുപത്രിയിൽ എത്തിച്ചു.വാഹനങ്ങൾ അതിവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button