Latest NewsIndia

കു​മാ​ര​സ്വാ​മി​ക്കും ഡി.​കെ. ശി​വ​കു​മാ​റി​നു​മെ​തി​രേ വി​മ​ത എം​എ​ല്‍​എ​മാ​ർ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​ത്തി​ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​ക്കും മു​തി​ര്‍​ന്ന നേ​താ​വ് ഡി.​കെ. ശി​വ​കു​മാ​റി​നു​മെ​തി​രേ വി​മ​ത എം​എ​ല്‍​എ​മാ​ർ രംഗത്ത്. തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് അറിയിച്ചുകൊണ്ട് കു​മാ​ര​സ്വാ​മി​ക്കും ശി​വ​കു​മാ​റി​നു​മെ​തി​രേ മുംബൈ പോലീസ് കമ്മീഷണർക്ക് എംഎൽഎമാർ പരാതി നൽകി.

വി​മ​ത​ര്‍ താ​മ​സി​ക്കു​ന്ന മും​ബൈ​യി​ലെ റി​നൈ​സ​ന്‍​സ് പ​വാ​യ് ഹോ​ട്ട​ലി​ലേ​ക്കു ശി​വ​കു​മാ​റും കു​മാ​ര​സ്വാ​മി​യും എത്തുമെന്ന് അറിഞ്ഞതോടെയാണ് പരാതി നൽകിയത്.ശി​വ​കു​മാ​റി​നെ​യും കു​മാ​ര​സ്വാ​മി​യെ​യും ഹോ​ട്ട​ല്‍ പ​രി​സ​ര​ത്ത് എ​ത്താ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നും പരാതിയിൽ പറയുന്നു. ഇതോടെ ഹോ​ട്ട​ലി​നു മുമ്പിൽ പോലീസ് സുരക്ഷ ശക്തമാക്കി.

മ​ഹാ​രാ​ഷ്ട്ര സ്റ്റേ​റ്റ് റി​സ​ര്‍​വ് പോ​ലീ​സും ക​ലാ​പ നി​യ​ന്ത്ര​ണ സേ​ന​യു​മാ​ണ് ജെ​ഡി​എ​സ്-​കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​നു സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button