Latest NewsSaudi Arabia

ജിദ്ദ വേൾഡ് ഫെസ്റ്റില്‍ നിന്നും ഹിപ് ഹോപ് താരം നിക്കി മിനാജ് പിന്മാറി; സ്‌ത്രീകൾക്കും, ലൈംഗിക ന്യൂനപക്ഷങ്ങൾക്കും പിന്തുണ

സൗദി: ജിദ്ദ വേൾഡ് ഫെസ്റ്റില്‍ നിന്നും ഹിപ് ഹോപ് താരം നിക്കി മിനാജ് പിന്മാറി. സൗദിയിലെ ഏറ്റവും വലിയ സംഗീത പരിപാടിയാണ് ജിദ്ദ വേൾഡ് ഫെസ്റ്റ്. അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം സ്ത്രീകളുടെയും എൽ ജി ബി ടി ക്യു ജനങ്ങളുടെയും അവകാശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് താരം പിൻമാറിയത്.

നിക്കിയുടെ സംഗീത ആൽബങ്ങളിൽ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്ന് ചൂണ്ടിക്കാട്ടി യാഥാസ്ഥിതിക വിഭാഗം സംഘാടകര്‍ക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ അഭിപ്രായം താൻ പൂർണമായും ഉൾക്കൊള്ളുന്നു. ഇതിനാലാണ് പിന്മാറ്റം. നിക്കി മിനാജ് പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ 13 കോടി ഫോളോവേഴ്സുള്ള നിക്കി മിനാജ് ലോകത്തെ മികച്ച പത്ത് വനിതാ താരങ്ങളിൽ ഒരാളാണ്.18-ന് ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ജിദ്ദ വേൾഡ് ഫെസ്റ്റ് അരങ്ങേറുന്നത്. മിനാജിന് പുറമേ ലോകോത്തര താരങ്ങളായ ലിയാം പയ്ൻ, സ്റ്റീവ് അയോകി തുടങ്ങിയവരും മാസ്മരിക സംഗീതംകൊണ്ട് സൗദിയിലെ ആരാധകരെ പുളകം കൊള്ളിക്കാനെത്തുമെന്നും സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button