Latest NewsCricket

ധോണിയില്ലാതെ എക്കാലത്തേയും മികച്ച ലോകകപ്പ് ടീമുമായി ശ്രീകാന്ത്

ലണ്ടന്‍: എം.എസ് ധോണിയില്ലാതെ എക്കാലത്തേയും മികച്ച ലോകകപ്പ് ടീമുമായി മുന്‍ ഇന്ത്യന്‍ താരം കെ. ശ്രീകാന്ത്. കപില്‍ ദേവ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി എന്നിവർ മാത്രമാണ് ടീമിൽ ആകെ ഇടം നേടിയ ഇന്ത്യക്കാർ. വ് വോ, റിക്കി പോണ്ടിങ്, ഗ്ലെന്‍ മഗ്രാത്, ആഡം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ടീമിലുള്ള ഓസ്‌ട്രേലിയന്‍ താരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിന്റെ മാല്‍ക്കം മാര്‍ഷല്‍, വിവിയന്‍ റിച്ചാര്‍ഡ്‌സ് എന്നിവരും ടീമില്‍ ഇടം നേടി. മുത്തയ്യ മുരളീധരാണ് ടീമിലെ ഏക സ്പിന്നര്‍. പാകിസ്ഥാനിൽ നിന്ന് വസീം അക്രവും ടീമിലുണ്ട്. സച്ചിൻ, ഗില്‍ക്രിസ്റ്റ്, വിവ് റിച്ചാര്‍ഡ്‌സ്, കോഹ്ലി, പോണ്ടിങ്, സ്റ്റീവ് വോ എന്നിങ്ങനെയാണ് ബാറ്റിംഗ് ക്രമം. ഓള്‍റൗണ്ടറായി കപില്‍ ദേവും. അക്രം, മാര്‍ഷല്‍, മഗ്രാത് എന്നിവര്‍ക്കാണ് പേസ് വകുപ്പിന്റെ ചുമതല. മുരളീധരന്‍ സ്പിന്നെറിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button