CricketLatest NewsSports

ഇന്ത്യയ്ക്ക് അടിപതറുന്നു; ഞെട്ടല്‍ സമ്മാനിച്ച് കിവീസിന്റെ തിരിച്ചടി

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്തയ്ക്ക് തകര്‍ച്ചയോടെ തുടക്കം. ഓപ്പണര്‍ രോഹിത് ശര്‍മയും (1) ക്യാപ്റ്റന്‍ വിരാട് കോലിയും (1), ലോകേഷ് രാഹുലും (1) പുറത്തായി.

ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. റോസ് ടെയ്‌ലര്‍ (90 പന്തില്‍ 74), ടോം ലാഥം (11 പന്തില്‍ 10),ഹെന്റി (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് ഇന്നു പുറത്തായത്. മിച്ചല്‍ സാന്റ്‌നര്‍ (ആറു പന്തില്‍ ഒന്‍പത്), ട്രെന്റ് ബോള്‍ട്ട് (മൂന്നു പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുന:രാരംഭിക്കുകയായിരുന്നു.

46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച്ച കിവീസ് ഇന്നിങ്‌സ് ആരംഭിച്ചത്. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം മികച്ച പ്രകടനമാണ് കഴിഞ്ഞ മല്‍സരത്തില്‍ കാഴ്ചവച്ചത്. യുസ്വേന്ദ്ര ചഹല്‍ 10 ഓവറില്‍ 63 റണ്‍സ് വിട്ടുകൊടുത്തതൊഴിച്ചാല്‍ മറ്റുള്ളവരുടെയെല്ലാം ഇക്കോണമി റേറ്റ് ആറില്‍ താഴെയയായിരുന്നു. താരതമ്യേന ചെറിയ ടോട്ടല്‍ പിന്തുടരുന്ന ഇന്ത്യക്ക് ഇനി എന്ത് ചെയ്യാനാകും എന്നതാണ് ഇനിയുള്ള ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button