CricketLatest NewsSports

ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത; പ്രതികരണവുമായി ലതാ മങ്കേഷ്‌കര്‍

ഈ ലോകകപ്പ് മത്സരത്തോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ലോകകപ്പില്‍ ഫൈനലിലെത്താന്‍ കഴിയാതെ ഇന്ത്യ പരാജയം നേരിടുക കൂടി ചെയ്തതോടെ ധോണി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്നും പലകോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം, ധോണിയെ പിന്തുണച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തിന് പുറത്തുനിന്നും ധോണിക്ക് നിരവധി പ്രമുഖരുടെ പിന്തുണ എത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ ഉടനെയൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍. ട്വിറ്ററിലൂടെയാണ് ലതാ മങ്കേഷ്‌കര്‍ ധോണിയെ പിന്തുണച്ച് വിരമിക്കരുതെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.

”നമസ്‌കാരം എംഎസ് ധോണി, വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലയിടത്ത് നിന്നായി കേള്‍ക്കുന്നു. എന്നാല്‍ അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന”- ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button