Latest NewsLife StyleHealth & Fitness

കൊളസ്‌ട്രോള്‍ മുതല്‍ കാന്‍സര്‍ വരെ തടയും, ഇതാ ഒരു സൂപ്പര്‍ ഫ്രൂട്ട്

പഴങ്ങള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതിനാല്‍ തന്നെ നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഏറെയാണ്. ചില പഴങ്ങള്‍ക്ക് രോഗങ്ങളെ പ്രതിരോധിക്കുവാനും കഴിയും. കൊളസ്‌ട്രോള്‍ മുതല്‍ കാന്‍സര്‍ വരെ തടയാന്‍ കഴിവുള്ള ഒരു പഴത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സബര്‍ജെല്ലി അഥവാ സബര്‍ജില്‍ ആണ് ആ സൂപ്പര്‍ ഫ്രൂട്ട്. ആപ്പിള്‍, പയര്‍ ഇവയെപ്പോലെ Rosaceae കുടുംബത്തില്‍പ്പെട്ട ഫലമാണ് സബര്‍ജില്‍. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ മറ്റു പഴങ്ങളെപ്പോലെയോ അതിലധികമോ സമ്പന്നവും .

പച്ച നിറത്തിലുള്ള സബര്‍ജില്‍ പഴുക്കുമ്പോള്‍ സ്വര്‍ണനിറം കലര്‍ന്ന മഞ്ഞ നിറമാകും. ചവര്‍പ്പും മധുരവും ചേര്‍ന്ന ഒരു രുചിയാണ് ഈ പഴത്തിന്. ജീവകം എ, ബി, സി, ഫൈബര്‍ കൂടാതെ ധാതുക്കളായ പൊട്ടാസ്യം, കോപ്പര്‍, സെലെനിയം, സിങ്ക്, ഫോസ്ഫറസ്, കാല്‍സ്യം, അയണ്‍, മഗ്‌നീഷ്യം, എന്നീ ധാതുക്കളും ഉണ്ട്. കൊഴുപ്പ് വളരെ കുറവും ആണിതില്‍. പഴുത്ത സബര്‍ജില്‍ ജീവകം സിയുടെ കലവറയാണ്. ദിവസവും ആവശ്യമുള്ളതിന്റെ 25 ശതമാനം ജീവകം സി ഇതില്‍ നിന്നു ലഭിക്കും. രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഉണ്ട്.

  • കാലറി വളരെ കുറഞ്ഞ സബര്‍ജില്ലില്‍ ഭക്ഷ്യനാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാമില്‍ 57 കാലറി മാത്രമേ ഉള്ളൂ. സാച്ചുറേറ്റഡ് ഫാറ്റ്, സോഡിയം, കൊളസ്‌ട്രോള്‍ ഇവയും കുറവാണ്. ഈ ഗുണങ്ങളെല്ലാം ശരീരഭാരം കുറയ്ക്കാനും ആരോഗ്യത്തിനും ഏറെ നല്ലതാണ്. കൂടാതെ മലബന്ധം അകറ്റുന്നതിനും ഈ പഴങ്ങള്‍ ഉത്തമമാണ്.
    കുടല്‍ വ്രണം അകറ്റുവാനുള്ള കഴിവ് ഇതിനുണ്ട്. കൂടാതെ സബര്‍ജില്‍ ജ്യൂസ് വയറിലെ അള്‍സറിന് ഏറെ നല്ലതാണ്
  • ആന്റി വൈറല്‍ ഗുണങ്ങള്‍ സബര്‍ജില്ലിനുണ്ട്. ജലദോഷം, പനി, മറ്റ് വൈറല്‍ രോഗങ്ങള്‍ ഇവയില്‍ നിന്നെല്ലാം സംരക്ഷണമേകുന്നു. ഓക്കാനം, ഛര്‍ദ്ദി ഇവ അകറ്റുന്നു. ഡൈയൂറെറ്റിക് ഗുണങ്ങളും ഇതിനുണ്ട്.
  • പൊട്ടാസ്യത്തിന്റെ കലവറയാണ് സബര്‍ജില്ലി. രക്തസമ്മര്‍ദ്ദം അകറ്റാന്‍ ഇതിന് കഴിവുണ്ട്.
  • പോളിഫിനോളിക് സംയുക്തങ്ങള്‍ അടങ്ങിയതിനാല്‍ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ സബര്‍ജില്ലിനുണ്ട്. പ്രായമാകല്‍ (Ageing) സാവധാനത്തിലാക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെയും പക്ഷാഘാതത്തെയും തടയാന്‍ സഹായിക്കുന്നു. പതിവായി സബര്‍ജെല്ലി കഴിക്കുന്നത് എല്‍ഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു.
  • സബര്‍ജില്ലിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍, ഫ്രീ റാഡിക്കലുകളോട് പൊരുതി അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. ഇതില്‍ പള്‍പ്പില്‍ ടാനിനുകള്‍ എന്നറിയപ്പെടുന്ന ആസ്ട്രിന്‍ജെന്റ് സംയുക്തങ്ങളായ കറ്റേച്ചിന്‍, എപ്പികറ്റേച്ചിന്‍ ഇവ അടങ്ങിയിട്ടുണ്ട്. ഈ ടാനിനുകള്‍, കാന്‍സറില്‍ നിന്ന് മ്യൂക്കസ് സ്തരങ്ങളെ സംരക്ഷിക്കുന്നു.
  • പതിവായി സബര്‍ജില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ചൈനയില്‍ സബര്‍ജില്ലിന്റെ കുരു കുതിര്‍ത്ത് വേവിച്ചത് നേത്ര രോഗ ചികിത്സയില്‍ ഉപയോഗിച്ചു വരുന്നു. കൂടാതെ തൊണ്ടവേദന, ഇന്‍ഫ്‌ലമേഷന്‍ ഇവയും അകറ്റുന്നു.
  • സബര്‍ജെല്ലിലെ ആന്റി ഓക്‌സിഡന്റുകള്‍ മനസ്സിനെ ശാന്തമാക്കാനും സ്‌ട്രെസ്സ് അകറ്റാനും സഹായിക്കുന്നു.
  • സബര്‍ജില്‍ ജ്യൂസ് ഹൃദയസംബന്ധമായ രോഗങ്ങള്‍, ശ്വസനപ്രശ്‌നങ്ങള്‍, വിളര്‍ച്ച, ആസ്മ ഇവയ്ക്ക് ഫലപ്രദമാണ്. ടി.ബി, വയറുകടി മുതലായവയ്ക്കും സബര്‍ജില്‍ ജ്യൂസ് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button