Latest NewsFootball

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് അതിനിര്‍ണായക പോരാട്ടം

ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് ഇന്ന് അതിനിര്‍ണായക പോരാട്ടം. എതിരാളികളുടെ കൂട്ടത്തില്‍ ചെറുതായ കൊറിയ ഇന്ത്യക്ക് കടുപ്പപ്പെട്ട എതിരാളികള്‍ തന്നെ ആയിരിക്കും. ആദ്യ മത്സരത്തില്‍ മികച്ച ആദ്യ പകുതിക്ക് ശേഷം തകര്‍ന്നടിഞ്ഞതായിരുന്നു ഇന്ത്യക്ക് വിനയായത്.

ഡിഫന്‍സിലെ അബദ്ധങ്ങളാണ് സ്റ്റിമാചിന്റെ ടീമിന് വിനയായത്. ഇന്ന് ജിങ്കന്‍ ആദ്യ ഇലവനിലേക്ക് തിരികെ എത്തും എന്നാണ് കരുതുന്നത്. ജിങ്കന്‍ വരികയാണെങ്കില്‍ ആദില്‍ ഖാനും ജിങ്കനും ആകും സെന്റര്‍ ബാക്കില്‍ ഇറങ്ങുക. അത് ഡിഫന്‍സില്‍ കുറച്ചു കൂടെ സ്ഥിരത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. താജികിസ്ഥാനെതിരെ മികച്ചു നിന്ന സഹല്‍ ഇന്നും ആദ്യ ഇലവനില്‍ ഉണ്ടാകും.

Tags

Post Your Comments

Related Articles


Back to top button
Close
Close