Latest NewsInternational

പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തി

കാലിഫോര്‍ണിയ : പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തി.വെള്ളിയാഴ്ച പോലീസ് പുറത്തുവിട്ട ഗ്രാഫിക്സ് വീഡ‍ിയോയിലാണ് തോക്കുചൂണ്ടിയ 17 കാരിയെ പോലീസുകാർ വെടിവെച്ചുകൊല്ലുന്നത് കണ്ടത്.കാലിഫോര്‍ണിയയില്‍ ജൂലൈ 5നാണ് ഹന്ന വില്യംസ് കൊല്ലപ്പെട്ടത്

ഹന്നയുടെ ബന്ധുക്കളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ് വീഡിയോ പുറത്തുവിട്ടത്. ദൃശ്യങ്ങളിൽ ഹന്ന വെടിയേറ്റ് നിലത്ത് വീഴുന്നതും സഹായം ചോദിക്കുന്നതും കാണാൻ സാധിക്കും.പെണ്‍കുട്ടിയെ വെടിവച്ച് ഒന്നര മണിക്കൂറിനുള്ളില്‍ പിതാവ് പോലീസിനെ ഫോണില്‍ വിളിച്ചതിന്‍റെ ഓഡിയോയും പൊലീസ് പുറത്തുവിട്ടു. മകളെ കാണാനില്ലെന്നും കള്‍ വിഷാദ രോഗിയാണെന്നും അവള്‍ സ്വയം ഉപദ്രവമേല്‍പ്പിച്ചേക്കാമെന്നും ബെന്‍സണ്‍ വില്യംസ് പോലീസിനോട് അറിയിച്ചു.

അമിത വേഗതയില്‍ വാഹനമോടിച്ച് പോകുമ്പോഴാണ് പെണ്‍കുട്ടി പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുന്നത്. പോലീസ് ഓഫീസര്‍ പെണ്‍കുട്ടിയുടെ വാഹനം പിന്തുടര്‍ന്ന് നിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി പെട്ടന്ന് വാഹനം വളച്ചു. തുടര്‍ന്ന് തെന്നി നീങ്ങിയ വാഹനം നിന്നു. പെണ്‍കുട്ടിയുടെ വാഹനത്തിന് നേരെ നടന്ന പോലീസ് ഓഫീസര്‍, അവള്‍ തോക്കുചൂണ്ടി നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഓഫീസര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ഹന്നയുടെ ബന്ധുക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button