Latest NewsKeralaIndia

മ​ര​ച്ചു​വ​ട്ടി​ല്‍​ ​ഇ​രി​ക്കു​ക,​ ​കാ​ന്റീ​നി​ല്‍​ ​പാ​ട്ട് ​പാ​ടു​ക,​ ​പെ​ണ്‍​കു​ട്ടി​ക​ളും​ ​ആ​ണ്‍​കു​ട്ടി​ക​ളും​ ​ഇ​ട​ക​ല​ര്‍​ന്നി​രി​ക്കു​ക​ മോഡേൺ വസ്ത്രം ധരിക്കുക ​ഇ​തൊ​ക്കെ​ ​ക​ണ്ടു​ ​ക​ഴി​ഞ്ഞാ​ല്‍​ എസ്എഫ്ഐ യൂണിറ്റിന് ​പി​ടി​ക്കി​ല്ല, പിന്നെ ഇടിമുറിയിലേക്ക് കൊണ്ടുപോകും :ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർഥികൾ.​

കോ​ളേ​ജി​ല്‍​ ​പ​ഠ​നാ​ന്ത​രീ​ക്ഷ​മി​ല്ലെ​ന്ന് ​കാ​ട്ടി​ ​ഒ​രു​ ​പെ​ണ്‍​കു​ട്ടി​ ​ആ​ത്മ​ഹ​ത്യ​യ്‌​ക്ക് ​ശ്ര​മി​ക്കു​ക​യും​ ​കോ​ളേ​ജ് ​മാ​റി​പ്പോ​വു​ക​യും​ ​ചെ​യ്‌​തി​ട്ട് ​ഒ​രു​ ​മാ​സം​ ​പോ​ലും​ ​ആ​കു​ന്ന​തി​ന് ​മു​മ്പാ ​ണ് ​പു​തി​യ​ ​സം​ഭ​വം.

വി​വി​ധ​ ​തു​റ​ക​ളി​ല്‍​ ​വ്യ​ക്തി​മു​ദ്ര​ ​പ​തി​പ്പി​ച്ച​ ​എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത​ ​പൂ​ര്‍​വ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ​ജ​ന്മം​ ​ന​ല്‍​കി​യ​ ​ക​ലാ​ല​യം.​ ​പാ​ട്ടും​ ​ച​ര്‍​ച്ച​ക​ളും​ ​ന​വോ​ത്ഥാ​ന​ ​ചി​ന്ത​ക​ളു​മാ​യി​ ​ഒ​രു​ ​കാ​ല​ത്ത് ​നാ​ടി​ന്റെ​ ​അ​ഭി​മാ​ന​മാ​യി​രു​ന്ന​ ​ക​ലാ​ല​യ​ത്തി​ന്റെ​ ​ഇ​ന്ന​ത്തെ​ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച്‌ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ ​പ​റ​യു​ന്ന​ത് ​കേ​ട്ടാ​ല്‍​ ​മൂ​ക്ക​ത്ത് ​വി​ര​ല്‍​ ​വ​ച്ചു​പോ​കും.​ ​കോ​ളേ​ജി​ലൊ​രു​ ​ഇ​ടി​മു​റി​യു​ണ്ട്.​ ​പി​ന്നെ​ ​ഇ​ടി​മു​റി​ക്കാ​രു​ടെ​ ​സ​ദാ​ചാ​ര​ ​പ​ട്രോ​ളിംഗും!​ ​കോ​ളേ​ജി​ല്‍​ ​പ​ഠ​നാ​ന്ത​രീ​ക്ഷ​മി​ല്ലെ​ന്ന് ​കാ​ട്ടി​ ​ഒ​രു​ ​പെ​ണ്‍​കു​ട്ടി​ ​ആ​ത്മ​ഹ​ത്യ​യ്‌​ക്ക് ​ശ്ര​മി​ക്കു​ക​യും​ ​കോ​ളേ​ജ് ​മാ​റി​പ്പോ​വു​ക​യും​ ​ചെ​യ്‌​തി​ട്ട് ​ഒ​രു​ ​മാ​സം​ ​പോ​ലും​ ​ആ​കു​ന്ന​തി​ന് ​മു​മ്പാ ​ണ് ​പു​തി​യ​ ​സം​ഭ​വം.

രാ​വി​ലെ​ ​പ​തി​നൊ​ന്നി​നും​ ​വൈ​കി​ട്ട് ​മൂ​ന്നി​നു​മാ​ണ് ​കാമ്പ​സി​ലൂ​ടെ​ ​എ​സ്.​എ​ഫ്.​ഐ​ ​യൂ​ണി​റ്റ് ​നേ​താ​ക്ക​ളു​ടെ​യും​ ​സി​ല്‍​ബ​ന്ധി​ക​ളു​ടെ​യും​ ​റൗ​ണ്ട​ടി.​ ​യൂ​ണി​റ്റ് ​സെ​ക്ര​ട്ട​റി​ ​നി​സാ​മാ​ണ​ത്രേ​ ​നേ​താ​വ്.​ ​മ​ര​ച്ചു​വ​ട്ടി​ല്‍​ ​ഇ​രി​ക്കു​ക,​ ​ക്ലാ​സി​ല്‍​ ​ജ​ന​ലി​ലോ​ ​മേ​ശ​പ്പു​റ​ത്തോ​ ​ഇ​രി​ക്കു​ക,​ ​കാ​ന്റീ​നി​ല്‍​ ​പാ​ട്ട് ​പാ​ടു​ക,​ ​പെ​ണ്‍​കു​ട്ടി​ക​ളും​ ​ആ​ണ്‍​കു​ട്ടി​ക​ളും​ ​ഇ​ട​ക​ല​ര്‍​ന്നി​രി​ക്കു​ക​ ​ഇ​തൊ​ക്കെ​ ​ക​ണ്ടു​ ​ക​ഴി​ഞ്ഞാ​ല്‍​ ​ഈ​ ​ടീം​സി​ന് ​പി​ടി​ക്കി​ല്ല.​ ​പെ​ണ്‍​കു​ട്ടി​ക​ള്‍​ ​മോ​ഡേ​ണാ​യി​ ​വ​സ്ത്രം​ ​ധ​രി​ച്ചെ​ത്തി​യാ​ല്‍​ ​ഹാ​ലി​ള​കു​ന്ന​വ​രും​ ​കൂ​ട്ട​ത്തി​ലു​ണ്ട്.​ ​പി​ന്നെ​ ​വാ​ണിം​ഗാ​യി​ ​വി​ര​ട്ട​ലാ​യി.​ ​എ​തി​ര്‍​ത്താ​ല്‍​ ​അ​ടി​ ​വീ​ഴും.​ ​പി​ന്നെ​യും​ ​എ​തി​ര്‍​ത്താ​ല്‍​ ​ഇ​ടി​മു​റി​യി​ലേ​ക്കു​ ​കൊ​ണ്ടു​പോ​യി​ ​’​ചി​കി​ത്സി​ക്കും​” ​ഇ​തി​നാ​യി​ ​പ്ര​ത്യേ​ക​ ​ആ​യു​ധ​ങ്ങ​ളും​ ​അ​വി​ടെ​യു​ണ്ട്.​ ​

അ​നു​സ​രി​ക്കാ​ന്‍​ ​ക​ഴി​യി​ല്ലെ​ങ്കി​ല്‍​ ​നി​റു​ത്തി​പൊ​ക്കോ​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ് ​കു​ട്ടി​ ​നേ​താ​ക്ക​ള്‍​ക്ക്.​ ​അ​തി​നാ​ല്‍​ ​ത​ന്നെ​ ​കൊ​ഴി​ഞ്ഞ് ​പോ​ക്കും​ ​നി​ര​വ​ധി​യാ​ണെ​ന്ന് ​അ​ദ്ധ്യാ​പ​ക​ര്‍​ ​പ​റ​യു​ന്നു.ഇ​വി​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ല്ല.​ ​എ​സ്.​എ​ഫ്.​ഐ​യെ​ ​പേ​ടി​ച്ച്‌ ​ആ​രും​ ​നോ​മി​നേ​ഷ​ന്‍​ ​പോ​ലും​ ​കൊ​ടു​ക്കി​ല്ല.​ ​ഇ​ട​തു​ ​സം​ഘ​ട​നയാ​യ​ ​എ.​ഐ.​എ​സ്.​എ​ഫ് ​അം​ഗ​ങ്ങ​ള്‍​ ​നോ​മി​നേ​ഷ​ന്‍​ ​കൊ​ടു​ത്താ​ലും​ ​ത​ല്ലു​റ​പ്പാ​ണ്.​ ​മ​റ്റ് ​വി​ദ്യാ​ര്‍​ത്ഥി​ ​സം​ഘ​ട​നക​ളി​ല്‍​ ​പെ​ട്ട​വ​രൊ​ക്കെ​ ​കോ​ളേ​ജി​ലു​ണ്ട്.​ ​ആ​രും​ ​ക​മാ​ ​എ​ന്നു​ ​മി​ണ്ടി​ല്ല.​ ​കോ​ളേ​ജി​ലെ​ ​പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ ​പ​രാ​തി​ ​പ​റ​യാ​മെ​ന്ന് ​വി​ചാ​രി​ച്ചാ​ല്‍,​ ​സെ​ല്ലി​ലെ​ ​പ്ര​ധാ​നി​ക​ള്‍​ ​ഇ​ട​തു​പ​ക്ഷ​ ​സം​ഘ​ട​ന​യി​ലെ​ ​അ​ദ്ധ്യാ​പ​ക​രാ​ണെ​ന്നും​ ​നീ​തി​ ​കി​ട്ടി​ല്ലെ​ന്ന് ​ഉ​റ​പ്പെ​ന്നും​ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ ​പ​റ​യു​ന്നു.

ന​വോ​ത്ഥാ​ന​ ​ആ​ശ​യ​ങ്ങ​ള്‍​ ​മു​ന്നോ​ട്ട് ​വ​യ്‌​ക്കു​ന്ന​ ​സം​ഘ​ട​ന​യി​ലെ​ ​നേ​താ​ക്ക​ളാ​ക​ട്ടെ​ ​ക​പ​ട​സ​ദാ​ചാ​ര​ത്തി​ന്റെ​ ​കാ​വ​ലാ​ളാ​കു​ന്ന​ ​സം​ഭ​വ​ങ്ങ​ള്‍​ ​നി​ര​വ​ധി​യാ​ണ്.​ ​വ​സ്ത്ര​ ​സ്വാ​ത​ന്ത്ര്യത്തി​നാ​യി​ 2015​ല്‍​ ​പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ​ഇ​വി​ടെ​ ​പ്ര​തി​ഷേ​ധി​ക്കേ​ണ്ടി​ ​വ​ന്നു.​ 2017​ ​ഫെ​ബ്രു​വ​രി​യി​ല്‍​ ​പെ​ണ്‍​ ​സു​ഹൃ​ത്തി​നൊ​പ്പം​ ​ക്ലാ​സ് ​മു​റി​യി​ലി​രു​ന്ന​ ​വി​ദ്യാ​ര്‍​ത്ഥി​യെ​ ​മ​ര്‍​ദ്ദി​ച്ച​തു​മൊ​ക്കെ​ ​ചി​ല​തു​മാ​ത്രം.​ ​എ​ന്നാ​ല്‍​ ​നേ​താ​ക്ക​ള്‍​ക്ക് ​അ​ടു​പ്പ​മു​ള്ള​ ​ചി​ല​ര്‍​ക്ക് ​എ​ന്തു​മാ​കാ​മെ​ന്ന​ ​നി​ല​യാ​ണ് ​കാമ്പ​സി​ലു​ള്ള​ത്.​ ​അ​വ​ര്‍​ ​പെ​ണ്‍​കു​ട്ടി​ക​ളെ​ ​ശ​ല്യ​പ്പെ​ടു​ത്തി​യ​താ​യി​ ​പ​രാ​തി​വ​ന്നാ​ല്‍​ ​ത​മാ​ശ​യാ​യി​ ​കാ​ണും.

ക​ല​ , ​സാം​സ്കാ​രി​കം​ ​, ​രാ​ഷ്ട്രീയം​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ലെ​ ​പു​ത്ത​ന്‍​ ​ആ​ശ​യ​ങ്ങ​ളു​ടെ​ ​വി​ള​നി​ല​മാ​യി​രു​ന്നു​ ​ഒ​രു​ ​കാ​ല​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ്.​ ​ഒ.​എ​ന്‍.​വി.​ ​കു​റു​പ്പ്,​ ​സു​ഗ​ത​കു​മാ​രി,​ ​വി.​ ​മ​ധു​സൂ​ദ​ന​ന്‍​ ​നാ​യ​ര്‍,​ ​ഷാ​ജി​ ​എ​ന്‍.​ ​ക​രു​ണ്‍,​ ​ലെ​നി​ന്‍​ ​രാ​ജേ​ന്ദ്ര​ന്‍,​ ​കെ.​ആ​ര്‍.​ ​നാ​രാ​യ​ണ​ന്‍,​ ​ആ​ര്‍.​ ​ശ​ങ്ക​ര്‍,​ ​ന​രേ​ന്ദ്ര​ ​പ്ര​സാ​ദ്..തുടങ്ങിയ മഹാ വ്യക്തിത്വങ്ങൾ പഠിച്ചു പോയ കലാലയത്തിനാണ് ഇന്നീ ഗതി.

Tags

Post Your Comments


Back to top button
Close
Close