CricketLatest News

ഇന്ത്യയുടെ തോൽവി അപ്രതീക്ഷിതം; ലോകകപ്പ് ചാമ്പ്യന്‍മാരെ പ്രവചിച്ച് സ്റ്റീവ് വോ

ലണ്ടന്‍: ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ തോൽവി അപ്രതീക്ഷിതമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം സ്റ്റീവ് വോ. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരാകുമെന്നും അദ്ദേഹം പ്രവചിച്ചു. സെമിയിൽ ഇന്ത്യയെ തോൽപ്പിച്ചെങ്കിലും ന്യൂസിലന്‍ഡ് താരതമ്യേന ദുര്‍ബലര്‍ തന്നെയാണ്. സെമിയിൽ ധോണി റൺഔട്ടാകും വരെ ഇന്ത്യക്ക് ജയസാധ്യത ഉണ്ടായിരുന്നെന്നും മുന്‍ നായകനെതിരായ വിമര്‍ശനങ്ങള്‍ അനുചിതമാണെന്നും സ്റ്റീവ് വോ പറയുകയുണ്ടായി. ലോര്‍ഡ്സ് ഇതിന് മുന്‍പ് ഒരു ലോകകപ്പ് ഫൈനലിന് വേദിയായപ്പോള്‍ കിരീടം ഉയര്‍ത്തിയത് സ്റ്റീവ് വോയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button