Latest NewsIndia

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ പ്രശസ്ത അവതാരക അറസ്റ്റില്‍

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനല്‍ സംവാദത്തിനിടെ ജാതി അധിക്ഷേപ൦ നടത്തിയ പ്രശസ്ത അവതാരക അറസ്റ്റില്‍. മോജോ ടിവിയുടെ മുന്‍ സിഇഒയും വാര്‍ത്ത അവതാരകയുമായ പി രേവതിയാണ് പിടിയിലായത്. ദളിത്‌ സംഘടന നേതാവ് വരപ്രസാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

ചാനല്‍ ചര്‍ച്ചയ്ക്കിടെ രേവതിയും സഹ അവതാരകനായ രഘുവും തന്‍റെ ജാതിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വരപ്രസാദ് പരാതി നൽകിയത്. മോജോ ടിവിയിലെ മൂന്ന് അവതാരകര്‍ക്കെതിരെയാണ് പട്ടിക ജാതി അതിക്രമ൦ തടയല്‍ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button