Latest NewsSaudi ArabiaGulf

സൗദിയിൽ വാഹനാപകടം : പ്രവാസി മരിച്ചു

ദമ്മാം : വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം മലപ്പുറം നീരോല്‍പ്പാലം പറമ്പില്‍ പീടിക സ്വദേശി അബ്ദുല്‍ ബഷീര്‍ ആണ് മരിച്ചത്. സൗദിയിലെ ദമ്മാമില്‍ രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ  സെക്കൻറ്​ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബഷീര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button