KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ റൂമിലും ഉത്തരക്കടലാസുകള്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴസിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍ നിന്നും പരീക്ഷ എഴുതുന്ന പേപ്പര്‍ കണ്ടെത്തിയതിനു പിന്നാലെ യൂണിയന്‍ റൂമിലും ഉത്തരക്കടലാസുകള്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ യൂണിയന്‍ റൂമില്‍ നിന്നാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ഉത്തരക്കടലാസിന്റെ കെട്ടുകളും അധ്യാപകന്റെ സീലും കണ്ടെത്തി.

നേരത്തെ അഖിലിനെ കുത്തിയ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പരീക്ഷ എഴുതുന്ന പേപ്പര്‍കെട്ട് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. തുടര്‍ പരിശോധനയില്‍ ഈ സീല്‍ വായജമാണെന്ന് വ്യക്തമായി. ഇതോടെ ശിവരഞ്ജിത്ത് പിഎസ്സിക്ക് സമര്‍പ്പിച്ച് കായിക സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലുള്ള ബേസ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സര്‍ട്ടിഫിക്കറ്റാണ് ശിവരഞ്ജിത്ത് പിഎസ്സിയില്‍ ഹാജരാക്കിയത്. പോലീസ് പിഎസ്സിയോട് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ ശിവരഞ്ജിത്തിനെതിരെ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button