KeralaLatest News

സംസഥാനത്തെ മികച്ച പോലീസ് സ്റ്റേഷനില്‍ ഒന്നായി തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്റ്റേഷന്‍

തിരുവനന്തപുരം 2018 വര്‍ഷത്തെ പ്രവര്‍ത്തനമികവിൻറെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെപോലീസ് സ്റ്റേഷനായി തിരുവനന്തപുരം സിറ്റിയിലെഫോര്‍ട്ട് പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജില്‍ ഇന്ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പുരസ്‌കാരം നൽകുകയുണ്ടായി. ഫോര്‍ട്ട് പോലീസ് സ്റ്റേഷനിൽ 2018-ൽ ഇൻസ്‌പെക്ടർ & SHO ആയിരുന്ന ശ്രീ.അജി ചന്ദ്രൻ നായരും പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീ. ഷാജിമോനുംചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ശ്രീ. ലോക്‌നാഥ് ബെഹ്‌റ IPS, ആഭ്യന്തര സെക്രട്ടറിഡോ. വിശ്വാസ് മേത്ത IAS, മുഖ്യമന്ത്രിയുടെ പോലീസ് അഡൈ്വസര്‍ Retd. DGP ശ്രീ. രമൺ ശ്രീവാസ്തവ IPS തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Post Your Comments


Back to top button