Latest NewsKerala

എസ്എഫ്‌ഐ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാന്‍ നീക്കം ശക്തമാകുന്നു; വിമതരെയും കൂടെ കൂട്ടാന്‍ തീരുമാനം

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ ആധിപത്യം അവസാനിപ്പിക്കാന്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിക്കുന്നു. പൊതു നിലപാടിന്റെ പേരില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള സാധ്യത തേടി കെ.എസ്.യു, എ.ഐ.എസ്.എഫ് അടക്കമുള്ള സംഘടനകള്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടങ്ങി. എല്ലാവരും ഒരുമിച്ചാലും യൂണിവേഴ്‌സിറ്റി കോളജ് പിടിക്കാനാവില്ലെന്ന ആത്മവിശ്വാസത്തിലാണ് എസ്.എഫ്.ഐ.എസ്.എഫ്.ഐ സംസ്ഥാന സമിതിയുടെ മേല്‍നോട്ടത്തില്‍ പ്രശ്‌നപരിഹാരത്തിന് അതിവേഗത്തിലാണ് നീക്കം. പിരിച്ചുവിട്ട യൂണിറ്റ് കമ്മിറ്റിക്കുപകരം കോളജ് തുറക്കുമ്പോള്‍ മുതിര്‍ന്ന നേതാവ് കണ്‍വീനറായി അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വരും.

പ്രതിഷേധക്കാരിലേറെയും വിദ്യാര്‍ഥിനികളായിരുന്ന സാഹചര്യത്തില്‍ വനിതാപ്രാതിനിധ്യവും ഉയര്‍ത്തും. പ്രതിഷേധിച്ചവരെകൂടി ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനാണ് നിര്‍ദേശം. സംഘടനാസ്വാതന്ത്ര്യം നിഷേധിക്കില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം പറയുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിച്ചുകഴിഞ്ഞെന്നു പ്രഖ്യാപിച്ച എ.ഐ.എസ്.എഫ്. യൂണിറ്റ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് എസ്.എഫ്.ഐയുടെ സ്വേച്ഛാധിപത്യത്തിനെതിരെ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്ന കെ.എസ്.യു.

യൂണിവേഴ്‌സിറ്റി കോളജില്‍ മല്‍സരിക്കാന്‍ ധൈര്യംകാണിച്ച എഐഡിഎസ്ഒ. എല്ലാവരും എസ്.എഫ്.ഐയിലുണ്ടായ വിടവിലൂടെ യൂണിവേഴ്‌സിറ്റി കോളജില്‍ കടന്നുകയറാനുള്ള ശ്രമത്തിലാണ്. മുന്നണി രൂപീകരണം ആരുടെയും അജണ്ടയിലില്ല.  എബിവിപി ഒഴികെയുള്ളവരെ എങ്ങനെയൊക്കെ ഒരുമിപ്പിക്കാമെന്നാണ് ചര്‍ച്ച. 2014ല്‍ എല്ലാവരും ഒരുമിച്ച് നേരിട്ടിട്ടും നേടിയ വിജയം എസ്.എഫ്.ഐ ഓര്‍മിപ്പിക്കുന്നു. ഇത്തവണ മല്‍സരമുണ്ടായാലും യൂണിവേഴ്‌സിറ്റി കോളജ് കൈവിടില്ലെന്നാണ് അവകാശവാദം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button