KeralaLatest News

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കവെ പിന്തുടര്‍ന്നെത്തിയ പോലീസ് ജീപ്പ് ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

മാന്നാര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം പുന്നക്കുളം കരിപ്പള്ളി തറയില്‍ വീട്ടില്‍ ആഷിക്ക് (26) ആണ് പിടിയിലായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകവെ പോലീസ് ജീപ്പ് ഇടിച്ചു തകര്‍ത്തു രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് പോലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്. മാന്നാര്‍ സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ട് 6.30- ഓടെ ചെന്നിത്തല ഒരിപ്രം പട്ടരുകാട് ജംഗ്ഷനു സമീപം 16-കാരിയെ സംശയാസ്പദമായ സാഹചര്യത്തില്‍ വെള്ള മാരുതി ആള്‍ട്ടോ കാറില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരണ് പോലീസില്‍ വിവരം അറിയിച്ചത്. എന്നാല്‍ പോലീസ് ജീപ്പ് തന്റെ വാഹനത്തിനു
ആഷിക്ക് അമിത വേഗതയില്‍ കാര്‍ ഓടിച്ച് പോലീസ് ജീപ്പിന്റെ ഡോറും ഗ്ലാസും തകര്‍ത്ത് കടന്നുകളയുകയായിരുന്നു. കാറിനെ പിന്തുടര്‍ന്ന് പോലീസ് ചെറുകോല്‍ ശുഭാനന്ദാശ്രമ വളപ്പില്‍ വച്ച് പിടികൂടുകയായിരുന്നു. ഇരുവരെയും സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. യുവാവിനെ ഇന്നലെ വൈകീട്ട് ചെങ്ങന്നൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button