Latest NewsKerala

ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍

കല്‍പ്പറ്റ: ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് കടത്തിയ ഗുളികകളുമായി കോഴിക്കോട് കുറ്റിച്ചിറ മൂച്ചിക്കല്‍ ബര്‍ജീഫ് റഹ്മാന്‍ (22) ആണ് അറസ്റ്റിലായത്. 1300 ട്രമഡോള്‍ ഗുളികകളാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്നു ഇയാൾ. ലഹരിക്കായി വലിയ തോതില്‍ ഗുളികകള്‍ കടത്തുന്നുണ്ടെന്ന് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹിരി മാഫിയയുടെ കടത്തുകാരനാണ് ഇയാളെന്ന് എക്‌സൈസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button