Latest NewsInternational

അധ്യക്ഷസ്ഥാനത്തേക്ക് ഒരു പെണ്‍കരുത്ത്; യൂറോപ്യന്‍ യൂണിയന് ഇത് ചരിത്രനിമിഷം

യൂറോപ്യന്‍ യൂണിയന് ചരിത്രത്തിലാദ്യമായി വനിതാ നേതൃത്വം. ജര്‍മന്‍ പ്രതിരോധ മന്ത്രി ഉര്‍സ്വെല വോണ്‍ ഡേര്‍ ലയെനിനാണ് ഈ ബഹുമതി. 383 വോട്ടുകള്‍ നേടിയാണ് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്റെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് വോണ്‍ ഡേര്‍ ലയെന്‍ എത്തുന്നത്. ജര്‍മന്‍ പ്രതിരോധമന്ത്രി ഉര്‍സ്വെല വോണ്‍ ഡേര്‍ ലയെനിനെ യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്റെ പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞടുക്കുന്നതിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം.

ജര്‍മനിയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ ഒരേ സ്വരത്തില്‍ പിന്തുണച്ചാണ് ഉര്‍സ്വെലയെ ജീന്‍ ക്ലൌഡ് ജങ്കറിന്‍ പിന്‍ഗാമിയായി നേതൃസ്ഥാനത്ത് എത്തിച്ചത്. 2005 മുതല്‍ ജര്‍മനിയിലെ കണ്‍സര്‍വേറ്റീവ് ക്രിസ്റ്റ്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ഉര്‍സ്വെല ചാന്‍സിലര്‍ ഏഞ്ചല മെര്‍ക്കലിന്റെ വിശ്വസ്തയാണ്. ബ്രസല്‍സില്‍ ജനിച്ച് ജര്‍മ്മനിയിലേക്ക് കുടിയേറിയതാണ് ഇവര്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്നും പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ജര്‍മനിയില്‍നിന്നും ഒരാള്‍ യൂറോപ്യന്‍ കമ്മിഷന്റെ അധ്യക്ഷസ്ഥാനത്ത് എത്തുന്നതും ആദ്യമായാണ്.

കാലാവസ്ഥാ വ്യതിയാനം, വ്യാപാരം, ജനാധിപത്യം നിലനിര്‍ത്തുക തുടങ്ങിയ വിവാദപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഉര്‍സ്വെല വോണ്‍ ഡേര്‍ ലയെനക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. 383 പേര്‍ അനുകൂലിച്ചപ്പോള്‍ 327 പേര്‍ ഉര്‍സ്വെലക്ക് എതിരായി വോട്ട് ചെയ്തു. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയും പിന്തുണയുമുണ്ട്. അധികാരത്തിലെത്തിയ ശേഷം ആദ്യ 100 ദിവസങ്ങളില്‍ യൂറോപ്പിനായി ഒരു ഗ്രീന്‍ ഡീല്‍ നിര്‍ദ്ദേശിക്കുമെന്നും യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റ് ഭാഗങ്ങള്‍ ഒരു ക്ലൈമറ്റ് ബാങ്കാക്കി മാറ്റുമെന്നും കാര്‍ബണ്‍ ബോര്‍ഡര്‍ ടാക്‌സ് അവതരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button