Latest NewsIndia

നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മകള്‍ പുതുക്കി പ്രിയങ്ക ഗാന്ധി; രാഷ്ട്രീയത്തിലിറങ്ങാൻ കാരണമായത് ആ കൂടിക്കാഴ്ച്ച

ന്യൂ ഡല്‍ഹി: നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മകള്‍ പുതുക്കി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യഥാർത്ഥത്തിൽ തന്റെ രാഷ്ട്രീയ പ്രവേശനത്തിന് പ്രചോദനമായത് നെല്‍സണ്‍ മണ്ടേലയാണ്. പ്രിയങ്ക പറഞ്ഞു. നെല്‍സണ്‍ മണ്ടേലയുടെ 101ാം ജന്മദിനത്തില്‍ അദ്ദേഹവുമൊത്തുള്ള ഓർമകൾ പങ്കുവയ്ക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ജൂലൈ 18 ന് ലോകം ദക്ഷിണാഫ്രിക്കന്‍ വിമോചന പോരാളിയായ നെല്‍സണ്‍ മണ്ടേലയുടെ ഓര്‍മ പുതുക്കുകയാണ്. ലോകം ഇന്ന് ഏറ്റവും ആഗ്രഹിക്കുന്നത് നെല്‍സണ്‍ മണ്ടേലയെ പോലുള്ള നേതാക്കന്മാരെയാണ്. സത്യം, സ്‌നേഹം, സ്വാതന്ത്ര്യം എന്നിവയുടെ സംഹിതയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അദ്ദേഹം എനിക്ക് അങ്കിള്‍ നെല്‍സണായിരുന്നു മറ്റാരെക്കാളും മുന്‍പെ ഞാന്‍ രാഷ്ട്രീയത്തില്‍ ഉണ്ടാവണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

അദ്ദേഹം എന്നും എന്റെ പ്രചോദനവും മാര്‍ഗദര്‍ശിയുമായിരിക്കും.- പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രിയങ്കയുടെ മകനെ നെല്‍സണ്‍ മണ്ടേല ലാളിക്കുന്ന ഫോട്ടോ സഹിതമായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ഭാരതരത്‌നം നല്‍കി 1990 ല്‍ ഭാരതസര്‍ക്കാര്‍ മണ്ടേലയെ ആദരിച്ചു. ഗാന്ധിയന്‍ ആശയങ്ങള്‍ എന്നും നെല്‍സണ്‍ മണ്ടേലക്ക് പ്രചോദനമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button