KeralaLatest News

പരീക്ഷ റദ്ദാക്കണം; ചെന്നിത്തലയുടെ പോസ്റ്റിന് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ പൊങ്കാല

പി എസ് സിയുടെ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ റദ്ദാക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ ഉദ്യോഗാര്‍ത്ഥികളുടെ പൊങ്കാല. ‘പരീക്ഷ വീണ്ടും നടത്തണം. ശിവരഞ്ജിത്ത് ഉള്‍പ്പെടെയുള്ള എസ് എഫ് ഐ ഗുണ്ടകള്‍ പരീക്ഷയില്‍ കൃത്രിമം കാട്ടിയാണ് റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയത് എന്ന് വാര്‍ത്ത യുവജനങ്ങളെ അസ്വസ്ഥരാക്കുയാണ്.പരീക്ഷാ തിരിമറിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പോസ്റ്റില്‍ പറഞ്ഞിരുന്നു.

എന്നാല്‍ കഷ്ടപ്പെട്ട് പഠിച്ചാണ് പരീക്ഷയില്‍ വിജയിച്ചതെന്നും മാസങ്ങളോളം പരിശ്രമിച്ചാണ് കായിക ക്ഷമത പരീക്ഷ ഉള്‍പ്പെടെ വിജയിച്ചതെന്നും ഉദ്യോഗാര്‍ത്ഥികള്‍ കമന്റിട്ടു. മൂന്നു വര്‍ഷത്തെ പ്രയത്‌നം കൊണ്ട് എത്തിപ്പെട്ട ലിസ്റ്റ് ആണിത്.മൂന്നു പേര്‍ക്ക് വേണ്ടി10000 പേരുടെ യുടെ ജീവിതം ഇല്ലാതാക്കരുതെന്ന് മറ്റൊരാള്‍ പറയുന്നു. കഷ്ടപ്പെട്ട് പഠിച്ചു റാങ്ക് ലിസ്റ്റില്‍ കേറിയവരുടെ കുടുംബം അപ്പൊ എന്ത് ചെയ്യണം എന്ന് കൂടി പറയാമോയെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നുണ്ട്.

https://www.facebook.com/rameshchennithala/photos/a.829504060441435/2501833439875147/?type=3&__xts__%5B0%5D=68.ARBerkC430CtYkb-K0EHUUNkufO41CLqn3c9s6cJbPc3RdcN2olgiEC442MjCA1Iq15WXZgZbyk9Y7BzTEg0v2Xhv09r0MQe0aoahKpmK0Ua1_PwPCYBx7SGZjJAa40CbhCYbPD-MppcroFi0T07OvZOMHzZZeAJR8GltvJt9FH2LSf_cG0kpt22WGF2sQNRhFhxnzrn57xYuImexfLkxSWSYhF2xQXoYGwp4LMZ0hdiCfdfhc0zUV6z5vpLeK1pE6hf15ycqDzg78NpGcvPyd605_uIReK_eySO9GQrCdew__Dx4VNnpwdlpgfQP9MwPabgITsrLa5z81XMmThIi-f02g&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button