Latest NewsHealth & Fitness

ഈ 5 കാര്യങ്ങൾ ശീലിക്കു; മനസും ശരീരവും ഊർജസ്വലമാക്കാം

മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാൻ ഉറക്കം അത്യാവശ്യമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം നേടാൻ ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറങ്ങിയിരിക്കണം.

രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യേണ്ടത് വ്യായാമം തന്നെയാണ്. ദിവസവും 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. മാനസികപിരിമുറുക്കത്തിൽ നിന്ന് രക്ഷപ്പെടാനും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാതിരിക്കാനും ദിവസവും വ്യായാമം ചെയ്യുന്നത് നല്ലതാണ്.

നാരുകളും വെെറ്റമിൻ ബിയും ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകും. ജീര, ബീൻസ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ് പോലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. തലച്ചോറിന് പെട്ടെന്ന് ഉണർവേകാൻ വെള്ളത്തിന് കഴിയും. ഇടവിട്ട് വെള്ളം കുടിക്കുന്നത് മൂത്രാശയ അണുബാധ വരാതിരിക്കാൻ സഹായിക്കും. നാരങ്ങ വെള്ളം, മോര് വെള്ളം, ജീരക വെള്ളം എന്നിവ ധാരാളം കുടിക്കുക.

എല്ലാ ദിവസവും പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. ചെറിയ അടുക്കളത്തോട്ടം നിർമ്മിച്ചാൽ കീടനാശിനി തളിക്കാത്ത പച്ചക്കറികൾ കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button