KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: ഗവര്‍ണറുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് സംസ്ഥാന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍.യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്. ഗവര്‍ണര്‍ ആക്ട് ചെയ്യണം. അതിന് കഴിയുന്നില്ലെങ്കില്‍ രാജി വച്ച് വീട്ടില്‍ പോകാന്‍ തയ്യാറാകണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. നോക്കുകുത്തിയായി ഗവര്‍ണര്‍ പദവിയില്‍ ഇരിക്കുന്നത് ജനാധിപത്യ മര്യാദകേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും മുന്‍പ് പഠിച്ചിറങ്ങിയ എസ്എഫ്‌ഐ നേതാക്കളുടെ പിഎസ്‌സി പരീക്ഷാ ഫലം പരിശോധിക്കണം. പരീക്ഷ ക്രമക്കേടില്‍ നിലവിലെ അന്വേഷണം ഫലപ്രദമല്ല. സിന്റികേറ്റ് അന്വേഷിച്ചാല്‍ അത് കള്ളന്‍ കളവ് കേസ് അന്വേഷിക്കുന്നതിന് തുല്യമാണ്. പിണറായി സര്‍ക്കാര്‍ കുറ്റവാളികളുടെ സര്‍ക്കാരാണ്. സര്‍വകലാശാല പരീക്ഷാ ക്രമക്കേടില്‍ പുറത്ത് നിന്നുള്ള ഏജന്‍സിയുടെ അന്വേഷണം ഉറപ്പാക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്നും ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button