Latest NewsBeauty & Style

മുഖം തിളക്കമുള്ളതാക്കാന്‍ ഈ ചുവന്ന പഴം മാത്രം മതി; ഇത് പരീക്ഷിച്ച് നോക്കു

മുഖം തിളക്കമുള്ളതാക്കാന്‍ എപ്പോഴും ബ്യൂട്ടിപാർലറിൽ പോകേണ്ട കാര്യമില്ല. ഈ ചുവന്ന തക്കാളി പഴംകൊണ്ടുള്ള ഫെയ്‌സ് പാക്ക് മാത്രം മതി.

ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ പയറുപൊടിയും എടുത്ത്‌ നന്നായി യോജിപ്പിച്ച ശേഷം പകുതി മുറിച്ച തക്കാളിക്കഷ്ണം ഇതില്‍ മുക്കി മുഖത്ത് നല്ലവണ്ണം തേച്ചുപിടിപ്പിക്കുക. പത്തോ പതിനഞ്ചോ മിനുറ്റ് ഇത് തുടര്‍ന്ന ശേഷം, മുഖം കഴുകിയുണക്കുക.

ചെറുനാരങ്ങാനീരും പഞ്ചസാരയും യോജിപ്പിച്ച ശേഷം അത് തക്കാളിയുടെ മറുപകുതിയിലേക്ക് പതിയെ നിറയ്ക്കുക. തുടര്‍ന്ന് ഇത് വച്ച് ‘സ്‌ക്രബ് ചെയ്യാം. ‘സ്‌ക്രബ്’ ചെയ്തുകഴിഞ്ഞാല്‍ പിന്നെ, ഫെയ്‌സ് പാക്കിലേക്ക് കടക്കാം.

ഇതിന് വേണ്ടി ഒരു മുഴുവന്‍ തക്കാളി മുറിച്ച്, മികിസിയില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടീസ്‌പൂൺ കട്ടിത്തൈരും ഒരു പകുതി ചെറുനാരങ്ങയുടെ നീരും ഒരു സ്പൂണ്‍ തേനും ചേര്‍ക്കുക. എല്ലാം നന്നായി ചേര്‍ത്ത് യോജിപ്പിക്കുക. ഇപ്പോള്‍ പാക്ക് റെഡിയായിക്കഴിഞ്ഞു. ഇനി പതിയെ മുഖത്ത് ഇത് തേച്ചുപിടിപ്പിക്കുക. ഉണങ്ങിക്കഴിഞ്ഞാല്‍ അതിന് മുകളില്‍ അടുത്ത ഒന്നുരണ്ടുതവണ കൂടി പാക്ക് ഇടാവുന്നതാണ്. മുഖം വരണ്ടും കരിവാളിച്ചും പോകാതെ എപ്പോഴും തെളിമയോടെ ഇരിക്കാനും ഇത് ഏറെ സഹായകമാണ്.

shortlink

Related Articles

Post Your Comments


Back to top button