Latest NewsKerala

പൊലീസ് റാങ്ക് ലിസ്റ്റിലെ അട്ടിമറിയില്‍ പ്രതിഷേധം; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

കാസര്‍കോട്: ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പൊലീസ് റാങ്ക് ലിസ്റ്റിലെ അട്ടിമറിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിനെതിരെ കല്ലേറും നടത്തി. മാര്‍ച്ച് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് വി കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയതു.

കോഴിക്കോട് കളക്ടേറ്റിലേക്കും യൂത്ത് ലീഗ് മാര്‍ച്ച് നടത്തുകയാണ്. പിഎസ്‌സിയെ ജനങ്ങള്‍ക്ക് സംശയമുള്ള കമ്മീഷനാക്കി സര്‍ക്കാര്‍ മാറ്റിയെന്ന് മുസ്ലീം യൂത്ത ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെയുള്ളവര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടത് ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് സംശയിക്കുന്നതായും പി കെ ഫിറോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button