Latest NewsInternational

വിമാനസർവീസുകൾ റദ്ദാക്കി; നിയന്ത്രണം ഒരാഴ്ചത്തേക്ക്‌

ല​ണ്ട​ന്‍: ഈ​ജി​പ്തി​ന്‍റെ ത​ല​സ്ഥാ​ന​മാ‍​യ കെ​യ്റോ​യി​ലേ​ക്കു​ള്ള എല്ലാ സർവീസുകളും ഒരാഴ്‌ചത്തേക്ക് റദ്ദാക്കി ബ്രി​ട്ടീ​ഷ് എ​യ​ര്‍​വെ​യ്സ്. ല​ണ്ട​നി​ലെ ഹീ​ത്രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് കെ​യ്റോ​യി​ലേ​ക്കു പു​റ​പ്പെ​ടാ​നെ​ത്തി​യ യാ​ത്ര​ക്കാ​രോ​ട് സു​ര​ക്ഷാ കാ​ര​ണ​ങ്ങളാൽ സർവീസ് റദ്ദാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കുകയായിരുന്നു. ലോ​ക​ത്തി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടേ​യും സു​ര​ക്ഷ ത​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെയ്യുകയാണ്. യാ​ത്ര​ക്കാ​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടേ​യും ക്ഷേ​മ​വും സു​ര​ക്ഷ​യു​മാ​ണ് ത​ങ്ങ​ളു​ടെ എ​ല്ലാ​യ്പ്പോ​ഴ​ത്തേ​യും മു​ന്‍​ഗ​ണ​ന. സു​ര​ക്ഷി​ത​മ​ല്ലെ​ങ്കി​ല്‍‌ ഒ​രി​ക്ക​ലും ഒ​രു വി​മാ​നം പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക​യി​ല്ലെ​ന്നും ബി​എ വ​ക്താ​വ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button