KeralaLatest News

കസ്റ്റഡി മരണം ; ജയില്‍ അധികൃതർ പ്രതിപ്പട്ടികയിലേക്ക്

ഇടുക്കി : പീരുമേട് സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ച സംഭവത്തിൽ ജയില്‍ അധികൃതരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം. അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന പ്ര​തി​ക്ക്​ യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ന്ന​താ​ണ്​ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കെ​തി​രാ​യ കു​റ്റം.

മ​ര​ണം സം​ഭ​വി​ച്ച​ത്​ ജ​യി​ലി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ലി​രി​ക്കെ ആ​ണെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്തി​ട്ടു​ണ്ട്​. ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ വീ​ഴ്​​ച കൃ​ത്യ​വി​ലോ​പ​വും ക​രു​തി​ക്കൂ​ട്ടി​യ​ല്ലെ​ങ്കി​ലും പ്ര​തി​യു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​തി​ല്‍ പ​ങ്കു​വ​ഹി​ച്ചെ​ന്നു​മാ​ണ്​ ക്രൈം​ബ്രാ​ഞ്ച്​ വി​ല​യി​രു​ത്ത​ല്‍.സ​ബ്ജ​യി​ലി​ല്‍ രാ​ജ്കു​മാ​റി​നെ പോലീ​സ് താ​ങ്ങി​യെ​ടു​ത്ത് കൊ​ണ്ടു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സി.​സി ടി.​വി​യി​ല്‍​നി​ന്ന് ല​ഭി​ച്ചു. രോ​ഗി​യെ ര​ക്ഷി​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താത്തത് ഗുരുതര വീഴ്ചയായി അന്വേഷണ സംഘം കണ്ടു.

രോ​ഗി​യെ ര​ക്ഷി​ക്കാ​നു​ള്ള നി​ര്‍​ണാ​യ​ക സ​മ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ല്ല. ഗു​രു​ത​ര​വീ​ഴ്​​ച​യു​ണ്ടാ​യെ​ന്ന്​ ജ​യി​ല്‍ ഡി.ഐ .​ജി സാം ​ത​ങ്ക​യ്യ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​​െന്‍റ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ പീ​രു​മേ​ട്​ സ​ബ്​ ജ​യി​ല്‍ ഡെ​പ്യൂ​ട്ടി പ്രി​സ​ണ്‍ ഓ​ഫി​സ​ര്‍ വാ​സ്​​റ്റി​ന്‍ ബോ​സ്കോ​യെ സ​സ്പെ​ന്‍​ഡ് ചെ​യ്യു​ക​യും താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ സു​ഭാ​ഷി​നെ സ​ര്‍​വി​സി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ടു​ക​യും ചെ​യ്​​തി​രു​ന്നു. ജ​യി​ല്‍ സൂ​പ്ര​ണ്ട്​ ആ​ന​ന്ദി​നെ സ്​​ഥ​ലം മാ​റ്റു​ക​യും ചെ​യ്​​തു.

ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​യി​രു​ന്ന പ്ര​തി​യെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്​​മി​റ്റാ​ക്കു​ന്ന​തി​നു​ പ​ക​രം ജ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വ​ദി​ച്ച​ത്​ ഡോ​ക്​​ട​ര്‍​മാ​രു​ടെ വീ​ഴ്​​ച​യെ​ന്ന്​ വി​ല​യി​രു​ത്ത​ലു​ണ്ടെ​ങ്കി​ലും പ്ര​തി ചേ​ര്‍​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button