Latest NewsIndia

പഞ്ചനക്ഷത്ര ഹോട്ടലില്‍ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂ ഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവ വ്യവസായിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുന്നി ജെയ്റ്റ്‌ലിയെന്ന 35-കാരനായ വ്യവസായിയെ ആണ് ഡല്‍ഹിയെ ചാണക്യപുരിയിലെ താജ്പാലസ് ഹോട്ടലില്‍ ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ പൗരത്വമുള്ളയാളാണ് മുന്നി.

മുന്നിയുടെ പിതാവ് ജെയ്റ്റ്‌ലി മകനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് അദ്ദേഹം ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് കാര്യം പറയുകയും മകനെ കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ ഫോണ്‍ വിളിച്ചിട്ടും മുന്നി പ്രതികരിക്കാതായതോടെ സംശയം വര്‍ധിച്ചു. ആറം നിലയിലെ മുറിയിലാണ് മുന്നി താമസിച്ചിരുന്നത്.
മുറിയ്ക്ക് മുന്നിലെത്തി തട്ടിവിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഡൂപ്ലികേറ്റ് താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ മുന്നി അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് മുന്നിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹോട്ടലിലെ സിസിടി കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കൊലപാതക സാധ്യത പോലീസ് തള്ളി. മരണത്തിന് കാരണമായത് മുന്നി കഴിച്ച എന്തെങ്കിലും മരുന്നാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ പറയാന്‍ സാധിക്കൂ എന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button