Latest NewsGulf

ലൈസന്‍സില്ലാത്ത മരുന്നുകള്‍ക്കും വമ്പന്‍ പരസ്യപ്രചാരണം; ശക്തമായ നടപടിക്കൊരുങ്ങി ഈ രാജ്യം

മരുന്നുകളുടെ പരസ്യത്തിനു നിയന്ത്രണമേര്‍പ്പെടുത്തണമെന്നു ആവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമെന്റില്‍ കരട് പ്രമേയം. മുഹമ്മ് അല്‍ ഹായിഫ് എം.പിയാണ് മരുന്നുകളുടെ പരസ്യം സംബന്ധിച്ച് കര്‍ശനമായ നിരീക്ഷണവും നിയന്ത്രണങ്ങളും വേണമെനാവശ്യപ്പെട്ടു പാര്‍ലമെന്റില്‍ കരടുനിര്‍ദേശം സമര്‍പ്പിച്ചത്.ആരോഗ്യമന്ത്രാലയത്തിന്റെ ലൈസന്‍സ് ഇല്ലാത്ത മരുന്നുകളുടെ പരസ്യങ്ങള്‍ നിയമം മൂലം നിരോധിക്കണമെന്നും നിയമം ലംഘിക്കുന്നത് മൂന്നുവര്‍ഷം വരെ തടവും 5000 ദീനാര്‍ പിഴയും ലഭിക്കുന്ന കുറ്റകൃത്യമായി പരിഗണിക്കണമെന്നും കരട് നിര്‍ദേശത്തില്‍ എം.പി ആവശ്യപ്പെട്ടു.

അനധികൃതമായി പരസ്യം ചെയ്യുന്നവരില്‍ നിന്ന് വന്‍തുക പിഴ ഈടാക്കണമെന്നും പാര്‍ലിമെന്റംഗം നിര്‍ദേശിച്ചു. തടികുറക്കാനുള്ള മരുന്ന് കഴിച്ചു സ്വദേശി യുവതി മരിക്കാനിടയായ സംഭവത്തിന്റൈ പശ്ചാത്തലത്തിലാണ് എം.പിയുടെ ഇടപെടല്‍. സ്വദേശി വനിതയുടെ മരണത്തില്‍ ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഓണ്‍ ലൈന്‍ മാധ്യമത്തിലെ പരസ്യം കണ്ടാണ് ഇവര്‍ അനധികൃത മരുന്നു വാങ്ങി കഴിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.

അംഗീകാരമില്ലാത്ത മരുന്നുകളുടെ പരസ്യം പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കണം. ദൃശ്യ, ശ്രാവ്യ, അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യം ബാധകമാക്കണം. സൗന്ദര്യവര്‍ധനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങളുമായി ഉല്‍പാദിപ്പിക്കപ്പെടുന്ന മരുന്നുകള്‍, ലേപനങ്ങള്‍ എന്നിവയുടെയെല്ലാം പരസ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് അനുമതി സമ്പാദിക്കണം. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള മാധ്യമങ്ങളില്‍ മാത്രമേ പരസ്യം നല്‍കാന്‍ അനുവദിക്കാവൂ തുടങ്ങിയ നിര്‍ദേശങ്ങളും കരടുബില്ലിലുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button