Latest NewsSaudi ArabiaGulf

പ്രവാസി മലയാളി സൗദിയിൽ മരണപ്പെട്ടു

ജുബൈൽ : പ്രവാസി മലയാളി സൗദിയിലെ ജുബൈലില്‍ അന്തരിച്ചു. ജുബൈലിലെ കെന്റ്‌സ് അറേബ്യ എന്ന കമ്പനിയില്‍ കഴിഞ്ഞ 7 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം ആയൂര്‍ വയ്യാനം സ്വദേശി നവാസ് അബ്ബാസ് (44) ആണ് മരിച്ചത്. രാവിലെ ഉണരാതിരുന്നതിനെ തുടർന്നു മുറിയിലുള്ളവർ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് മരണപ്പെട്ടെന്നു മനസിലായത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായിരുന്നു  ഇദ്ദേഹം. മൃതദേഹം ഇപ്പോള്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയിലാണ്‌. ജുബൈലില്‍ തന്നെ ഖബറടക്കും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നു.

ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button