KeralaLatest News

റിട്ട. അധ്യാപകനെ ക്രൂരമായി മര്‍ദിച്ച സംഭവം: പ്രതികളെ അറസ്റ്റ് ചെയ്തു, വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്

തൃശൂര്‍ :  വീടിന്റെ മതില്‍ പൊളിച്ചത് ചോദ്യം ചെയ്ത റിട്ട. അധ്യാപകനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ആറു പേര്‍ അറസ്റ്റില്‍. പാവറട്ടി പൊലീസാണ് ഇവരെ അറസ്റ്റു ചെയ്ത വിവരം അറിയിച്ചത്. എളവള്ളി വാക സ്വദേശികളായ വടാശേരി വീട്ടില്‍ പ്രകാശന്‍ (56), പ്രമോദ് (53), പ്രണവ് (23), അടിയാറെ വീട്ടില്‍ രാജു (ഷിജു-49), ഷാരുണ്‍ (19), അഭിജിത്ത് (23) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പോലീസിനെ കണ്ട് ഭയന്ന് ഓടിയ പ്രതികളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.വീടിന്റെ മതില്‍ പൊളിച്ച സംഭവം ചോദ്യം ചെയ്തതിനാണ് റിട്ട. അധ്യാപകന് ക്രൂര മര്‍ദ്ദനമേറ്റുവാങ്ങേണ്ടി വന്നത്. എളവള്ളി വാകയില്‍ കുന്നത്തുള്ളി സുഗുണന്‍(78)നെയാണ് പത്തോളം പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. മര്‍ദ്ദനത്തില്‍ സുഗുണന്റെ കൈ ഒടിയുകയും തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

സുഗുണന്റെ വീട്ടുവളപ്പിലെ മതില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ആരോ പൊളിച്ചിരുന്നു. നാട്ടുകാരില്‍ ചിലര്‍ കൂട്ടം ചേര്‍ന്ന് പൊളിച്ചതാവാം ഇതെന്നായിരുന്നു സുഗുണന്റെ സംശയം. റോഡരികില്‍ കൂട്ടം ചേര്‍ന്ന് നിന്നിരുന്ന ചിലരോട് സുഗുണന്‍ ഇക്കാര്യം വ്യക്തമാക്കി. തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടായി.പ്രകോപിതരായ ആളുകള്‍ സുഗുണനെ മര്‍ദ്ദിക്കുകയായിരുന്നു. മുമ്പും ഇത്തരം സംബവങ്ങള്‍ നാട്ടുകാരില്‍ നിന്നും ഉണ്ടായിട്ടുള്ളതായി സുഗുണന്റെ മകന്‍ സിജോ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button