ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

‘നടുറോഡില്‍ വച്ച് യുവതിയെ കത്തി കാണിച്ച് തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി പിടിയില്‍

തിരുവനന്തപുരം: കത്തി കാണിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതി പിടിയില്‍. ചെങ്കല്‍ സ്വദേശി മാജി എന്ന് വിളിക്കുന്ന രാഹുല്‍ (33) ആണ് പിടിയിലായത്. പാറശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അമരവിളയിലാണ് സംഭവം നടന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 43കാരിയെയാണ് രാഹുല്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വാനില്‍ കയറ്റി കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം വൈകിട്ട് പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി നടുറോഡില്‍ വച്ച് കെട്ടിപ്പിടിച്ചു എന്നും തുടര്‍ന്ന് വാനില്‍ കയറ്റി ബൈപാസില്‍ കൊണ്ട് പോയി കത്തി എടുത്തു കുത്താന്‍ ശ്രമിച്ചു എന്നും യുവതി പരാതിയിൽ പറഞ്ഞു. യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയതോടെ രാഹുല്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

കോതമംഗലത്തെ നബി ദിനാഘോഷത്തില്‍ ഭക്ഷണ വിതരണത്തിനിടെ കൂട്ടയടി നടന്ന സംഭവം: പോലീസ് കേസെടുത്തു

വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാഹുലുമായി അടുപ്പത്തില്‍ ആയിരുന്നു എന്നും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. രാഹുല്‍ മറ്റൊരു വിവാഹം കഴിച്ചതോടെ യുവതി രാഹുലിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതിന്റെ വിരോധം ആണ് തട്ടിക്കൊണ്ട് പോകലില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button