Latest NewsSaudi ArabiaGulf

ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

റിയാദ്: ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. രാജ്യത്തെ സർക്കാർ ജീവനക്കാർക്ക് ഈ വർഷം ദുൽ ഹജ് 4 (ഓഗസ്റ്റ് 5) മുതൽ 16 വരെ (ഓഗസ്റ്റ് 17) 12 ദിവസത്തെ അവധിയാകും ലഭിക്കുക. സ്വകാര്യ മേഖലയിലുള്ളവർക്ക് ഈ വർഷവും തൊഴിൽ നിയമം അനുശാസിക്കുന്നതനുസരിച്ച് ദുൽഹജ് 9 (അറഫാദിനം) മുതൽ 12 വരെ നാലു ദിവസത്തെ പെരുന്നാൾ അവധിയാകും ലഭിക്കുക. അതോടൊപ്പം  കൂടുതൽ ദിവസം അവധി അനുവദിക്കാൻ അതാതു തൊഴിൽ സ്ഥാപനങ്ങൾക്ക് വിലക്കില്ല. ആദ്യമായി ഹജ് കർമം നിർവഹിക്കുന്ന തൊഴിലാളികൾക്ക് കുറഞ്ഞത് 10 ദിവസവും, കൂടിയത് 15 ദിവസവും ശമ്പളത്തോട് കൂടിയ അവധിയാകും ലഭിക്കുക. പെരുന്നാൽ ദിനങ്ങളിലെ അവധിയും ഇതിൽ ഉൾപ്പെടുന്നതായിരിക്കും. ശേഷം ഓഗസ്ത് 18നു സർക്കാർ ജീവനക്കാരും ഓഗസ്ത് 13 ന് സ്വകാര്യ മേഖലയിലുള്ളവരും വീണ്ടും ജോലിയിൽ പ്രവേശിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button