KeralaLatest News

സ്വർണം 50 പവനിൽ കൂടാൻ പാടില്ല; വിവാഹ ധൂർത്തിനെതിരെ ശക്തമായ നിലപാടുമായി എൻഎസ്എസ്

പുല്ലാട് : വിവാഹ ധൂർത്തിനെതിരെ ശക്തമായ നിലപാടുമായി എൻഎസ്എസ്. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ എടുത്ത നിലപാട് 1429-ാം നമ്പർ ദേവി വിലാസം എൻഎസ്എസ് കരയോഗത്തിലെ അംഗങ്ങൾ ഏറ്റെടുക്കുകയായിരുന്നു. പൊതുയോഗത്തിലായിരുന്നു തീരുമാനം. തിരുവല്ല താലൂക്കിലെ എല്ലാ കരയോഗങ്ങളിലും ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു.

യോഗം അംഗങ്ങളായ ഷൈലജാ പണിക്കർ, ബാലൻ മഠത്തിലേത്ത്, അനിൽ കാലായിൽ എന്നിവർ തങ്ങളുടെ മക്കളുടെ വിവാഹം ആർഭാട രഹിതമായി നടത്തുമെന്ന് പ്രഖ്യാപിച്ചത് പൊതുയോഗത്തിന് ആവേശം പകർന്നു. മോതിരക്കല്യാണം ആവശ്യമായി വരുമ്പോൾ അത് വരന്റെ വീട്ടിൽ നടത്തണമെന്ന ആവശ്യം എൻഎസ്എസ് നേതൃത്വത്തിന്റെ മുൻപിൽ വയ്ക്കാനും പൊതുയോഗം തീരുമാനിച്ചു.

പ്രധാന തീരുമാനങ്ങൾ ഇങ്ങനെ

വിവാഹ നിശ്ചയം മിനി വിവാഹമായി മാറുന്നത് ഒഴിവാക്കും

വിവാഹ നിശ്ചയം സ്വന്തം ഭവനത്തിൽ വച്ച് ലളിതമായ ചടങ്ങുകളോടെ നടത്തും

ഇരുപക്ഷത്തുനിന്ന് 50 പേരെ മാത്രം പങ്കെടുപ്പിച്ചാൽ മതി

പ്രത്യേക സാഹചര്യത്തിൽ ക്ഷണിക്കപ്പെടേണ്ട ആളുകളുടെ എണ്ണം വർധിപ്പിക്കേണ്ടി വന്നാൽ 100 ൽ കൂടരുത്

വിവാഹനിശ്ചയം ഉച്ചയ്ക്ക് 12ന് മുൻപ് പൂർത്തിയാക്കും

ഉച്ചയ്ക്കുള്ള സദ്യ ഒഴിവാക്കി ലഘുഭക്ഷണം നൽകണം

വിവാഹത്തലേന്ന് വധുവരന്മാരുടെ ഗൃഹങ്ങളിൽ നടത്തുന്ന വിരുന്ന് സൽകാരങ്ങൾ ഒഴിവാക്കും

തലേദിവസത്തെ സന്ദർശകർക്ക് ചായ സൽക്കാരം മാത്രം

വിവാഹ ദിവസം വൈകുന്നേരമുള്ള അടുക്കള കാണൽ ചടങ്ങ് ഇനി മുതൽ ഇല്ല

കല്യാണത്തിന് ശേഷം സൗകര്യപ്രദമായ സമയത്ത് 10 പേരടങ്ങുന്ന ബന്ധുക്കൾ വരന്റെ ഗൃഹം സന്ദർശിക്കുക

സ്വർണം സാമ്പത്തികം അനുസരിച്ച് മാത്രം. എന്നാൽ 50 പവനിൽ കൂടാൻ പാടില്ല

കല്യാണ വസ്ത്രത്തിന്റെ വിലയിൽ മിതത്വം പാലിക്കണം

shortlink

Related Articles

Post Your Comments

Related Articles


Back to top button