KeralaLatest News

യൂത്ത് ലീഗ് മാർച്ചിൽ സംഘർഷം ; നിരവധിപ്പേർക്ക് പരിക്ക്

കൊച്ചി : എറണാകുളം കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം.പോലീസ് പ്രവർത്തകർക്ക് നേരെ ജല പീരങ്കിയുപയോഗിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ സംഘർഷം, പിഎസ്‌സി വിഷയം എന്നിവയിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് നടത്തിയത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇതേ വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ വിവിധ പാർട്ടികളുടെ മാർച്ച് നടന്നുകൊണ്ടിരിക്കുകയാണ്.കെഎസ്‌യു, യൂത്ത് കോൺഗ്രസ് , യുവമോർച്ച , ക്യാമ്പസ് ഫ്രണ്ട് എന്നിവർ ഇതുവരെ മാർച്ച് നടത്തിയിരുന്നു. എല്ലാ മാർച്ചിലും സംഘർഷം നടക്കുകയും ചെയ്തിരുന്നു.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ യുഡിഎഫ് ഉപരോധം നടന്നുകൊണ്ടിരിക്കുകയാണ്. തലസ്ഥാനം ഗതാഗത കുരുക്കിൽ വലയുകയാണ്.ഉപരോധത്തെ തുടർന്ന് മിക്ക റോഡുകളും പോലീസ് അടച്ചു. ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഉപരോധം നടക്കുക.സെക്രട്ടറിയേറ്റിലെ ജീവനക്കാരെപോലും ഐഡികാർഡ് കാണിച്ച ശേഷമാണ് കടത്തിവിടുന്നത്.കാൽനടക്കാരെപ്പോലും കടത്തിവിടുന്നില്ല.

സെക്രട്ടറിയേറ്റിലെ മൂന്ന് ഗേറ്റുകൾക്ക് മുമ്പിലും ഉപരോധം നടക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,ശബരിനാഥ് എംഎൽഎ,അനുപ് ജേക്കബ്, വി. എസ് ശിവകുമാർ,കെ.സി വേണുഗോപാൽ തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button