USALatest News

ഫോമായുടെ അന്തർദേശീയ കൺവൻഷൻ ചെയർമാനായി ബിജു ലോസനെ തെരഞ്ഞെടുത്തു

ഡാളസ്: ഫോമായുടെ ഏഴാമത് അന്തർദേശീയ കൺവൻഷൻ ചെയർമാനെ തെരഞ്ഞെടുത്തു. അമേരിക്കൻ ട്രാവൽ ബിസിനസ് രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു പരിചയമുള്ള ബിജു ലോസനെയാണ് ചെയർമാനായി തെരഞ്ഞെടുത്തത്.

അമേരിക്കൻ ട്രാവൽ ബിസിനസ് രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു പരിചയമുള്ള ബിജു ലോസൻ എന്നും ഫോമായുടെ ഒരു സന്തത സഹചാരിയാണ്. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അന്തർദേശീയ കൺവൻഷന്റെ ചുക്കാൻ പിടിക്കുന്നത് ഇദ്ദേഹമായിരിക്കും.

ബിജു ലോസന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന അന്തർദേശീയ കൺവൻഷൻ കമ്മിറ്റിയ്ക്കായിരിക്കും ഈ കൺവൻഷന്റെ ചുമതലകൾ. ഇരുപതു വർഷങ്ങളായി, ഡാളസിലെ ഫോർട്ട്വർത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ലോസൻ ട്രാവൽ മാനേജ്‌മന്റ് കമ്പനിയുടെ ഉടമകൂടിയാണ് ഇദ്ദേഹം.

ഈ കൺവൻഷന്റെ രജിഷ്ട്രേഷൻ നടപടികൾ തുടങ്ങുന്നത് നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടായിരിക്കും. വലിയ നെറ്റ് വർക്കിങ്ങ് സാധ്യമാക്കുന്നതിനാൽ, കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് ആയാസരഹിതമായി പങ്കെടുത്തു മടങ്ങുവാനാകും. അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button