Latest NewsInternational

മരണം വരെ കൊണ്ടെത്തിക്കുന്ന മലിനീകരണം; ഇരു രാജ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ് : വായു മലിനീകരണത്തില്‍ സ്‌പെയിനിനും ബള്‍ഗേറിയക്കുമെതിരെ നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ഇരുരാജ്യങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഉന്നത കോടതിയോട് ആവശ്യപ്പെട്ടു. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് യൂണിയന്‍ ഇരു രാജ്യങ്ങളോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ശ്വാസകോശത്തിലെ കാന്‍സര്‍, ആസ്ത്മ, തുടങ്ങി ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് വരെ കാരണമാകുന്ന തരത്തിലാണ് ഇവിടങ്ങളില്‍ മലിനീകരണം. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ യൂണിയനിലെ 28 ല്‍ 20 അംഗങ്ങള്‍ക്കും മലിനീകരണം നയന്ത്രണക്കണമെന്ന് യൂണിയന്‍ നിര്‍ദേശം നല്‍കിയിരുന്നു. വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തെ തുടര്‍ന്ന് പാരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പലയിടത്തും പ്രക്ഷോഭങ്ങളും നടത്തി.വായു മലിനീകരണം നിയന്ത്രിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ എല്ലാ അംഗങ്ങളള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

ഇരു രാജ്യങ്ങള്‍ക്കും പല തവണ കര്‍ശന നിര്‍ദേശങ്ങളും നല്‍കി. ഇതൊന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് നടപടിയെടുക്കാനുള്ള നീക്കം. അന്തരീക്ഷത്തിലേക്ക് തള്ളുന്ന നൈട്രജന്‍ ഡൈ ഓക്‌സൈഡിന്റെ ആളവ് കൂടുതലാണ്. ബള്‍ഗേറിയ 2007 മുതല്‍ കൂടിയ അളവിലാണ് സള്‍ഫര്‍ ഡൈ ഓക്‌സൈഡ് പുറംതള്ളുന്നത്, ഇവക്ക് നിയന്ത്രണം വരുത്താന്‍ ഇരു രാജ്യങ്ങള്‍ക്കും ഇനിയും കഴിയാത്ത സാഹചര്യത്തിലാണ് നടപടി.

മലിനീകരണത്തിന് നിയന്ത്രണം വരുത്താന്‍ ഘട്ടങ്ങളായി നടപ്പാക്കി വന്ന പദ്ധതികള്‍ ഒരു പരിധിവരെ വിജയം കണ്ടു. എന്നാല്‍ യൂണിയനിലെ അംഗങ്ങളായ സ്‌പെയിനും ബള്‍ഗേറിയയും വായു മലിനീകരണത്തിന് നിയന്ത്രണം വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് യൂണിയന്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button