KeralaLatest News

സംസ്ഥാനത്ത് പെട്രോൾ വിലയിൽ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോൾ വിലയിൽ നേരിയ കുറവ്.എന്നാൽ ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസ കുറഞ്ഞ് 76.522 രൂപയിലാണ് വ്യാപാരം. ഡീസൽ ലിറ്ററിന് 71.117 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.52 രൂപയിലും ഡീസൽ ലിറ്ററിന് 71.12 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 75.18 രൂപയിലും ഡീസൽ 69.77 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 75.51 രൂപയും ഡീസൽ ലിറ്ററിന് 70.09 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 73.24 രൂപയും ഡീസലിന് 66.18 രൂപയുമാണ് നിരക്ക്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 78.85 രൂപയും ഡീസലിന് 69.35 രൂപയുമാണ് വിലനിലവാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button