Latest NewsInternational

അഫ്ഗാനിസ്ഥാനിൽ പോലീസ് താവളത്തിന് നേരെ ഭീകരാക്രമണം

അബ് ബാൻഡ്: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പോലീസ് താവളത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് പേർ മരിക്കുകയൂം, 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ചാവേർ പോലീസ് താവളത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

ഗസ്നിയുടെ അബ് ബാൻഡ് ജില്ലയിലെ പോലീസ് ആസ്ഥാന കോമ്പൗണ്ടിനെ ലക്ഷ്യമാക്കിയായിരുന്നു ശനിയാഴ്ച ആക്രമണം നടന്നത്. ഗസ്നി പ്രവിശ്യയുടെ വക്താവ് അരേഫ് നൂറി ഇത് വ്യക്തമാക്കി. അതേസമയം അഫ്ഗാൻ സേനയിൽ നിന്ന് വാഹനം പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തിൽ പോലീസ് ആസ്ഥാന കെട്ടിടത്തിനും ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി പ്രവിശ്യാ പോലീസ് വക്താവ് അഹ്മദ് ഖാൻ സിറാത്ത് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് ഗസ്നി പ്രവിശ്യയിൽ താലിബാൻ ആക്രമണം നടന്നതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button