Latest NewsGulf

വിമാനം അനിശ്ചിതമായി വൈകുന്നു; ദുബായില്‍ കുടുങ്ങിയത് നിരവധി യാത്രികര്‍, കൃത്യമായ മറുപടി നല്‍കാതെ അധികൃതര്‍

ദുബായ്: എയര്‍ ഇന്ത്യ വിമാനം വൈകിയതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് യാത്രികര്‍. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. കുട്ടികളും വൃദ്ധരുമടക്കം 300 യാത്രികരാണ് യാത്രികരായുള്ളത്. സാങ്കേതിക തകരാറെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം. പിന്നാലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. എന്നാല്‍ വിമാനം എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ ഇതുവരെ അറിയിപ്പൊന്നും ഇല്ലെന്ന് യാത്രികര്‍ പറയുന്നു.

അതേസമയം ബോര്‍ഡ് പാസ്സെടുത്ത ശേഷമാണ് വിമാനം വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. എപ്പോള്‍ വിമാനം വീണ്ടും യാത്ര ആരംഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ല. അതിനിടെ നെഞ്ച് വേദനയുണ്ടായതിനാല്‍ ഒരു രോഗിയായ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥയും ഉണ്ടായി. റിസപ്ഷനില്‍ വിളിച്ച് അന്വേഷിക്കുമ്പോള്‍ ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്ന മറുപടിമാത്രമാണ് ലഭിക്കുന്നത് എന്നും ബദല്‍മാര്‍ഗമെന്തെങ്കിലും അധികൃതര്‍ ശരിയാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ യാതോരുറപ്പുമില്ലന്നുമാണ് യാത്രികര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button