KeralaLatest NewsIndia

പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ കേരള പര്യടനം നടത്തുന്നു

കൊല്ലം റൂറലില്‍ ആഗസ്റ്റ് 16നും കാസര്‍ഗോഡ് 20നും വയനാട് 21നും ആലപ്പുഴയില്‍ 30നും പത്തനംതിട്ടയില്‍ 31നുമാണ് അദാലത്ത് നടക്കുക.

തിരുവന്തപുരം: തന്റെ കീഴിലുള്ള പോലീസ് സേനയുടെ വിശ്വാസം നഷ്ടപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കാന്‍ ഇറങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ പോലീസ് ജില്ലകളിലും ഡിജിപി ലോക്നാഥ് ബെഹ്റ അദാലത്ത് നടത്തും. അദാലത്തിന്റെ ഒന്നാം ഘട്ടം അടുത്തമാസം നടത്തും.അദാലത്തിന്റെ ഒന്നാം ഘട്ടം അടുത്തമാസം നടത്തും. കൊല്ലം റൂറലില്‍ ആഗസ്റ്റ് 16നും കാസര്‍ഗോഡ് 20നും വയനാട് 21നും ആലപ്പുഴയില്‍ 30നും പത്തനംതിട്ടയില്‍ 31നുമാണ് അദാലത്ത് നടക്കുക.

ജില്ലാ പോലീസ് മേധാവിക്ക് പുറമേ എല്ലാ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും അദാലത്തില്‍ പങ്കെടുക്കും.പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളും ബുദ്ധിമുട്ടും മനസ്സിലാക്കുന്നതിനും ജോലിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലകളില്‍ ഒരു സഭ നടത്തുന്നതിനും സംസ്ഥാന പോലീസ് മേധാവി തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവിയുടെ സന്ദര്‍ശന വിവരവും അദാലത്ത് നടക്കുന്ന സ്ഥലവും തീയതിയും സമയവും സന്ദര്‍ശിച്ച വിവരവും വിവിധ മാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നതിന് ജില്ലാ പൊലീസ് മേധാവിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന പോലീസ് മേധാവിയുടെ സ്പെഷ്യല്‍ ടീം അദാലത്തിന് രണ്ട് ദിവസം മുമ്പ് അതത് ജില്ലകള്‍ സന്ദര്‍ശിച്ച്‌ ഒരുക്കങ്ങളും സാഹചര്യങ്ങളും വിലയിരുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button