Latest NewsKerala

കിനാലൂരിലെ ഖനനത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോട്: കിനാലൂരിലെ ഖനനത്തിന് ഉദ്യോഗസ്ഥരുടെ ഒത്തശയെന്ന് വെളിപ്പെടുത്തല്‍. ഇടനിലക്കാരാണ് പുതിയെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. കൈക്കൂലി നല്‍കി പരിശോധന ഒഴിവക്കുന്നതായി ഇടനിലക്കാര്‍ പറഞ്ഞു. വില്ലേജ് ഓഫീസ് മുതല്‍ താലൂക്ക് വരെ ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കുന്നതായും ഇടനിലക്കാര്‍.

കിനാലൂര്‍ റബ്ബര്‍ എസ്റ്റേറ്റില്‍ പല ഭാഗങ്ങളിലും അനധികൃതമണ്ണ്, ചെങ്കല്‍ ഖനനവും പാറപൊട്ടിക്കലും നടക്കുന്നുണ്ട്. ഇതുവരെ 2,500 ഏക്കറിലധികം വരുന്ന എസ്റ്റേറ്റ് ഭൂമി തുണ്ടുകളായി വില്‍പ്പന നടത്തി കഴിഞ്ഞു. പൊതുഅവധി ദിവസങ്ങളിലും രാത്രിയിലുമാണ് മണ്ണ്, ചെങ്കല്‍ ഖനനവും കയറ്റിപ്പോകലും നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button