Latest NewsSports

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ

ഫ്ലോറിഡ: ലോകകപ്പിന് ശേഷം ടി20യിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ കളത്തിലിറങ്ങുന്നു. അമേരിക്കയിലെ ഫ്ലോറിഡയാണ് വേദി. ലോകകപ്പ് ടീമിലെ പ്രമുഖര്‍ പലരും പുറത്തായതിനാല്‍ ഒട്ടേറ പുതുമുഖങ്ങള്‍ക്ക് ടി20 പരമ്പരയില്‍ അവസരം ലഭിക്കുമെന്നാണ് സൂചന. ഓപ്പണിംഗില്‍ രോഹിത്-ശീഖര്‍ ധവാന്‍ സഖ്യം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. വണ്‍ഡൗണായി കെ എല്‍ രാഹുല്‍ എത്തും. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇറങ്ങിയേക്കും.

മനീഷ് പാണ്ഡെ അഞ്ചാം നമ്പറിലും ഋഷഭ് പന്ത് ആറാം നമ്പറിലും ഇറങ്ങും. ഹര്‍ദ്ദിക് പാണ്ഡ്യ ഇല്ലാത്തതിനാല്‍ ഓള്‍ റൗണ്ടറായി ക്രുനാല്‍ പാണ്ഡ്യയും അന്തിമ ഇലവനില്‍ കളിച്ചേക്കും. ബൗളര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍ എന്നിവര്‍ അന്തിമ ഇലവനില്‍ കളിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button