Latest NewsIndia

പാകിസ്ഥാന് വേണ്ടി സൈനികരഹസ്യങ്ങൾ ചോർത്തിയ മൂന്ന് പേർ പിടിയിൽ

ന്യൂഡല്‍ഹി: ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ലെ സൈ​നി​ക ക്യാമ്പിൽ നിന്ന് സൈ​നി​ക ര​ഹ​സ്യം ചോ​ര്‍​ത്തി​യ സം​ഭ​വവുമായി ബന്ധപ്പെട്ട് മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ഖി​ബ് (34), മ​ഹ്താ​ബ് (28), ശ്യാ​മി​ലി സ്വ​ദേ​ശി ഖാ​ലി​ദ് (25) എ​ന്നി​വ​രാ​ണ് പിടിയിലായത്. ഇവരുടെ ഫോണില്‍ നിന്ന് സൈനിക ക്യാമ്പുകളുടെ ഫോട്ടോകളും വീഡിയോകളും സൈനികരുടെ സഞ്ചാരപാതയുടെ ദൃശ്യങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇ​വ​ര്‍ ഹി​സാ​ര്‍‌ ക​ന്‍റോ​ണ്‍​മെ​ന്‍റി​ല്‍ കെ​ട്ടി​ട​നി​ര്‍​മാ​ണ ക​മ്പ​നി​യി​ല്‍ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. പാക് ഏജന്‍റുകളുമായി ഇവര്‍ വാട്സാപ്പില്‍ വോയിസ്, വീഡിയോ കോളുകളിലൂടെ ബന്ധപ്പെട്ടിരുന്നെന്ന് മിലിട്ടറി ഇന്‍റലിജന്‍സ് കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി മൂവരെയും ഹിസാര്‍ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button