KeralaLatest News

മാധ്യമ പ്രവർത്തകന്റെ മരണം; ശ്രീറാമിന്‍റെ സസ്പെന്‍ഷന്‍ നടപടികളിലും, ലൈസൻസ് റദ്ദാക്കുന്നതിലും സംഭവിക്കാൻ പോകുന്നത് ഇത്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്‍ഷന്‍ നടപടികളും, ലൈസൻസ് റദ്ദാക്കുന്ന നടപടികളും എങ്ങുമെത്തിയിട്ടില്ല. അതേസമയം റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസ് സംരക്ഷണത്തില്‍ ആശുപത്രിയില്‍ തുടരുകയാണ്.

ALSO READ:മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ചു മരിച്ച സംഭവം; ശ്രീറാമിന്റെ ഐഎഎസ് പദവി നഷ്ടമാകുമോ?

സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെതിരെ വകുപ്പ് തല നടപടികൾ വൈകുകയാണ്. റിമാന്‍ഡ് ചെയ്ത ശേഷവും ശ്രീറാമിനെ ഇതുവരെ സസ്പെന്‍ഡ് ചെയ്തിട്ടില്ല. എന്നാല്‍ സസ്പെന്‍ഷന്‍ ഉറപ്പാണെന്നും ഞായറാഴ്ച ആയതിനാലാണ് ഉത്തരവിറക്കാന്‍ വൈകുന്നതെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

ALSO READ:വഫ ഫിറോസിനെക്കുറിച്ച് അറിഞ്ഞതിനെക്കാള്‍ ഞെട്ടിക്കുന്നത് ഇപ്പോള്‍ പുറത്ത് വരുന്നത്

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകാൻ ശ്രീരാമിന് രണ്ട് ആഴ്ചത്തെ സാവകാശം കിട്ടും. അതിനാൽ ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസും ഉടന്‍ സസ്പെൻഡ് ചെയ്യാനാകില്ല. നിയമത്തിലെ പഴുതുകളാണ് കാരണം. മദ്യത്തിന്റെ മണമുണ്ടായിരുന്നെന്ന ഡോക്ടറുടെ റിപ്പോർട്ടും രക്തസാമ്പിൾ എടുക്കാൻ വിസമ്മതിച്ചു എന്ന പോലീസ് റിപ്പോർട്ടും ഉള്ളതിനാൽ ശ്രീറാം മദ്യപിച്ചു എന്ന് വ്യക്തമാണ്.

ALSO READ:പോലീസിന്റെ ഒത്തുകളി തുടരുന്നു; ശ്രീറാം വെങ്കിട്ടരാമന്‌ ഫൈവ് സ്റ്റാർ ചികിത്സ

90 ദിവസത്തിനുള്ളിൽ ജില്ലാ കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയ ശേഷമേ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമാകൂ. IPC 304 (A), 299 വകുപ്പുകൾ പ്രകാരമാണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തത്. ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിനെതിരെയും അനധികൃതമായി വാഹനത്തിൽ സൺ ഫിലിം ഒട്ടിച്ചതിന്കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button