Latest NewsCricketSports

ടി20 ക്രി​ക്ക​റ്റി​ല്‍ റെക്കോ​ര്‍​ഡ് നേട്ടം സ്വന്തമാക്കി രോ​ഹി​ത് ശ​ര്‍​മ

ഫ്ളോ​റി​ഡ: ടി20 ക്രി​ക്ക​റ്റി​ല്‍ റെക്കോ​ര്‍​ഡ് നേട്ടം സ്വന്തമാക്കി ഇ​ന്ത്യയുടെ ഹി​റ്റ്മാ​ന്‍ രോ​ഹി​ത് ശ​ര്‍​മ. വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം മ​ത്സ​ര​ത്തിലൂടെ രാ​ജ്യാ​ന്ത​ര ടി20 മത്സരത്തിൽ ഏ​റ്റ​വു​മ​ധി​കം സി​ക്സ​ര്‍ നേടിയ കളിക്കാരൻ എന്ന നേട്ടമാണ്  കരസ്ഥമാക്കിയത്. 11-ാം ഓ​വ​റി​ലെ  ര​ണ്ടാം സി​ക്സ​റിലൂടെ രോ​ഹി​തി​ന്‍റെ സി​ക്സ​ര്‍ നേ​ട്ടം 106 ആ​യി ഉയരുകയായിരുന്നു. 58 ക​ളി​ക​ളി​ല്‍ 105 സി​ക്സ​റു​ക​ളു​മാ​യി ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി​യി​രു​ന്ന വെ​സ്റ്റ്‌ഇ​ന്‍​ഡീ​സി​ന്‍റെ ക്രി​സ് ഗെ​യ്ലി​നെ​ പിന്നിലാക്കി.

Also read : ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റില്‍ നിന്ന് കോഹ്‍ലിയെയും അനുഷ്ക ശര്‍മയെയും ഒഴിവാക്കി രോഹിത് ശർമ്മ

ഒ​രു സി​ക്സ​ര്‍ കൂ​ടി അടിച്ച ശേഷമാണ് രോ​ഹി​ത് ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ച​ത്. ഇതോടെ 96 ടി 20 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 107 സി​ക്സ​റു​ക​ളാ​ണ്   ഇ​തു​വ​രെ  നേടിയത്. മാ​ര്‍​ട്ടി​ന്‍ ഗു​പ്റ്റി​ല്‍ (103), കോ​ളി​ന്‍ മ​ണ്‍​റോ (92), ബ്ര​ണ്ട​ന്‍ മ​ക്ക​ല്ലം (91) എ​ന്നി​വ​രാ​ണു സി​ക്സ​ര്‍ വേട്ടയിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ നിലകൊള്ളുന്നത്. ഏ​ക​ദി​ന​ത്തി​ലും സി​ക്സ​ര്‍ വേട്ടയിൽ രോ​ഹി​താ​ണ് മുന്നിൽ. ടി20 യി​ല്‍ ഏ​റ്റ​വു​മ​ധി​കം റ​ണ്‍​സെ​ടു​ത്ത റെക്കോ​ര്‍​ഡും രോ​ഹി​തിനു സ്വന്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button