Latest NewsFootballInternational

അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോള്‍ താരം ഡി ജെ കൂപ്പറിനു മൂത്ര പരിശോധനയിൽ ഗർഭം : ഞെട്ടി കായിക ലോകം

അമേരിക്കയുടെ പുരുഷ ബാസ്ക്കറ്റ് ബോള്‍ താരം ഡി ജെ കൂപ്പറിന്റെ മൂത്ര പരിശോധനയിൽ ഗർഭം. ഉത്തേജക പരിശോധനയ്ക്കായി താരം നല്‍കിയ മൂത്രം പരിശോധിച്ചതിന്റെ ഫലത്തിലാണ് ഈ വിവരം . ഗര്‍ഭിണിയായ സ്ത്രീകളില്‍ മാത്രം കാണുന്ന പ്രത്യേക ഹോര്‍മോണ്‍ കൂപ്പറിന്റെ മൂത്രത്തില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഫലം വന്നത് . എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്.

കൂപ്പര്‍ പരിശോധനയ്ക്കായി സ്വന്തം മൂത്രത്തിനു പകരം നല്‍കിയത് കാമുകിയുടെ മൂത്രമാണ് നൽകിയത് . ഉത്തേജക വിരുദ്ധ ഏജന്‍സിയെ കബളിപ്പിക്കാനാണ് ഇത് ചെയ്തതെങ്കിലും കാമുകി ഗര്‍ഭിണിയാണെന്ന വിവരം കൂപ്പര്‍ അറിയാതെ പോയതാണ് ഈ അബദ്ധത്തിനിടയാക്കിയത് .ഇതോടെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനു കൂപ്പറിനു അന്താരാഷ്ട്ര ബാസ്ക്കറ്റ് ഫെഡറേഷന്‍ രണ്ട് വര്‍ഷത്തേയ്ക്ക് വിലക്കി . 2020 ജൂണ്‍ വരെ താരത്തിനു ഇനി കളിക്കാന്‍ ഇറങ്ങാനാകില്ല .

shortlink

Post Your Comments


Back to top button