Latest NewsKerala

കനത്ത മഴ : മൂന്ന് ഡാമുകളുടെ ഷട്ടറുകൾ നാളെ തുറക്കും

ഇടുക്കി : കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ജില്ലയിലെ മൂന്ന് ഡാമുകളുടെ ഷട്ടറുകൾ നാളെ തുറക്കും . കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളാണ് നാളെ തുറക്കുകയെന്നു ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ രണ്ട് ഷട്ടറുകള്‍ വീതവും മലങ്കര ഡാമിന്‍റെ മൂന്ന് ഷട്ടറുകളും 30 സെ.മീ വീതമാകും ഉയർത്തുക.

Also read : വയനാട്ടിൽ ഉരുൾപ്പൊട്ടൽ

അതേസമയം ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട നദികളില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button